സഞ്ചരിക്കുന്ന ഓണച്ചന്ത ഇന്ന് ചെങ്ങന്നൂർ താലൂക്കിൽ
ചെങ്ങന്നൂർ ∙ സപ്ലൈകോയുടെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന ഓണച്ചന്ത ചെങ്ങന്നൂർ താലൂക്കിൽ ഇന്നു പര്യടനം നടത്തും. രാവിലെ 9.30 നു കൊഴുവല്ലൂർ ജംക്ഷനിൽ മന്ത്രി സജി ചെറിയാൻ ഓണച്ചന്ത ഫ്ലാഗ് ഓഫ് ചെയ്യും.
വിവിധ കേന്ദ്രങ്ങളിൽ എത്തുന്ന സമയം: പാറച്ചന്ത –10.30, കക്കട –11.30, പുന്തല–12.30, കല്യാത്ര ജംക്ഷൻ –2.00, ചെറുവല്ലൂർ–3.00, കോടുകുളഞ്ഞി–4.00.
നവീകരണം: ജലഅതോറിറ്റി ഓഫിസ് കെട്ടിടം മാറ്റി
ചെങ്ങന്നൂർ ∙ ജല അതോറിറ്റിയുടെ, കുന്നത്തുമലയിൽ പ്രവർത്തിച്ചു വരുന്ന ചെങ്ങന്നൂർ സെക്ഷൻ ഓഫിസ് കെട്ടിടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഓഫിസിന്റെ പ്രവർത്തനം ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിനു സമീപം മിത്രപ്പുഴക്കടവിലുള്ള കെട്ടിടത്തിലേക്ക് മാറ്റി. 04792453035, 8547638527, 91889 58592.
ഓണാഘോഷം 6 മുതൽ 13 വരെ
പാണ്ടനാട് വെസ്റ്റ് ∙ പമ്പാ റസിഡന്റ്സ് ഫോറത്തിന്റെ ഓണാഘോഷം-‘പമ്പാ പൂരം-2025’ 6 മുതൽ 13 വരെ നടത്തും.
6ന് രാവിലെ നാക്കട പമ്പാ നഗറിൽ ഫോറം പ്രസിഡന്റ് എ.ആർ മോഹനകുമാർ പതാക ഉയർത്തും.
തുടർന്ന് കുട്ടികളുടെ കായിക മത്സരങ്ങൾ, മാജിക് ഷോ എന്നിവ നടക്കും.
ആയുർവേദ തെറപ്പിസ്റ്റ്
ആലപ്പുഴ ∙ ആയുർവേദ തെറപ്പിസ്റ്റ് കോഴ്സിലേക്ക് കലവൂർ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ അഡ്മിഷൻ തുടങ്ങി. ഫോൺ: 9495999680, 9495999782.
പിജി, യുജി കോഴ്സുകൾ
മാവേലിക്കര ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിഎസ്സി ഇലക്ട്രോണിക്സ്, ബികോം ബിഐഎസ്, ബികോം ഫിനാൻസ്, ബികോം ടാക്സേഷൻ, എംഎസ്സി കംപ്യൂട്ടർ സയൻസ്, എംഎസ്സി ഇലക്ട്രോണിക്സ്, എംകോം ഫിനാൻസ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
ഫോൺ: 8547005046, 0479 2304494.
ഇന്റേൺഷിപ്
മാവേലിക്കര ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ 3 മാസത്തെ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0479 2304494, 8547005046.
കൗൺസലർ
പുന്നപ്ര ∙ ഡോ.
അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കൗൺസലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതിയിൽ പെട്ട, കൗൺസലിങ്ങിൽ പ്രവൃത്തി പരിചയമുള്ള സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ വർക്ക് ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരാകണം. ഫോൺ: 0477 2252548.
അധ്യാപക ഒഴിവ്
ചേർത്തല∙ മുട്ടം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ കായികാധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മുട്ടം ഫൊറോന ദേവാലയ സമുച്ചയത്തിൽ പ്രവർത്തിക്കുന്ന മാനേജരുടെ ഓഫിസിൽ 8ന് രാവിലെ 11ന് എത്തണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]