
കഞ്ചാവുമായി യുവാവ് പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാന്നാർ ∙ വീടിനുള്ളിൽ കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 1.90 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മാന്നാർ പാവുക്കര പാലപ്പറമ്പിൽ അഖിൽ അശോകൻ (32) ആണ് മാന്നാർ പൊലീസിന്റെ പിടിയിലായത്. അഖിലിന്റെ വീടിനോട് ചേർന്ന് നടത്തുന്ന പെട്ടിക്കടയുടെ മറവിലാണ് കഞ്ചാവ് ചില്ലറ വിൽപന നടത്തിയിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മാന്നാർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാൾ ക്രിമിനൽ കേസുകളിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.