
അപകടമുണ്ടാക്കാതെ കെഎസ്ആർടിസി ബസ് ഓടിച്ചത് 31 വർഷം; മാറ്റമില്ലാതെ രാജീവ് ‘ഓടിക്കൊണ്ടേയിരുന്നു’
കായംകുളം ∙ പല കൂട്ട സ്ഥലംമാറ്റങ്ങൾക്കും സാക്ഷിയായിട്ടുള്ള കായംകുളം കെഎസ്ആർടിസി ഡിപ്പോയിൽ സ്ഥാന ചലനമൊന്നുമില്ലാതെ ബസിന്റെ ഡ്രൈവിങ് സീറ്റിൽ രാജീവ് ഉണ്ടായിരുന്നു.
31 വർഷം തുടർച്ചയായുള്ള വളയം പിടുത്തത്തിന് ഒടുവിൽ പ്രായത്തിന്റെ അതിർവരമ്പിൽ മേയ് 31ന് സീറ്റ് ഒഴിഞ്ഞു. ഒരേ ഡിപ്പോയിൽ 31 വർഷം തുടർച്ചയായി ജോലി ചെയ്തതിന്റെ ഖ്യാതിയുമായാണ് പടിയിറക്കം.
ഇത്രയും ദീർഘമായ സർവീസ് കാലയളവിൽ രാജീവ് ഓടിച്ച ബസ് ഒരപകടവും ഉണ്ടാക്കിയിട്ടില്ലെന്നതു മറ്റൊരു അപൂർവത. സർവീസ് കാലയളവിൽ 25 വർഷവും ജോലി ചെയ്തത് സ്റ്റേ ബസ് സർവീസിൽ.
അടൂർ, പുനലൂർ, പന്തളം, ചക്കുവള്ളി തുടങ്ങിയ സ്റ്റേ ബസ് സർവീസിലെ സ്ഥിരം ഡ്രൈവർ എന്ന നിലയിൽ ആ മേഖലകളിലെ യാത്രക്കാരുമായി ഊഷ്മളമായ സ്നേഹ ബന്ധമാണ് സൂക്ഷിച്ചിരുന്നത്. വിദ്യാർഥികളായി ബസിൽ യാത്ര ചെയ്ത പലരും പിൽക്കാലത്ത് രാജീവ് ഓടിച്ച ബസിൽ കണ്ടക്ടറായി എത്തിയതിന്റെ അനുഭവവും നൂറനാട് പടനിലം നടുവിലേമുറി മൂലംകുഴിൽ കെ.രാജീവിനു മറക്കാനാവാത്ത അനുഭവമാണ്.
സർവീസ് കാലയളവിൽ ഡ്രൈവർ എന്ന നിലയിൽ ഒരു പരാതി പോലും രാജീവിനെതിരെ ഉണ്ടായിട്ടില്ല. അതിനാലാണ് കൂട്ട
സ്ഥലംമാറ്റം വരുമ്പോഴും ഇദ്ദേഹത്തിന്റെ ഡ്രൈവിങ് സീറ്റിൽ മാറ്റം വരാതിരുന്നത്. ബസ് സർവീസിനിടെ യാത്രക്കാരുമായി ഉണ്ടാകുന്ന തർക്കങ്ങളും ബഹളങ്ങളുമൊക്കെ ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങി പരിഹരിച്ചു പോകുന്ന ശൈലിയായിരുന്നു.
ഇതെല്ലാം ഇദ്ദേഹത്തോട് ഡിപ്പോ മേധാവികൾക്കുള്ള മതിപ്പ് വർധിപ്പിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]