ആലപ്പുഴ ∙ ആലപ്പുഴ നഗരസഭയിൽ ബജറ്റ് അവതരണ സമ്മേളനം എൽഡിഎഫ് – യുഡിഎഫ് ബഹളത്തിലും മുദ്രാവാക്യം വിളിയിലും കലാശിച്ചു. ബജറ്റ് അവതരണ സമ്മേളനം സമാപിച്ചതായി അറിയിച്ചശേഷം പുറത്തേക്കിറങ്ങിയ ചെയർപഴ്സൻ, വൈസ് ചെയർമാൻ എന്നിവരെ എൽഡിഎഫ് അംഗങ്ങൾ തടഞ്ഞു വയ്ക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
ചെയർപഴ്സൻ മോളി ജേക്കബിനെ കൗൺസിൽ ഹാളിന്റെ ഉള്ളിൽ വച്ച് തള്ളുകയും ഇടത്തോട്ടും വലത്തോട്ടും നിരവധി തവണ ഓടിക്കുകയും ചെയ്തു. ഒടുവിൽ തിരിച്ചെത്തി ചേംമ്പറിൽ ഇരുന്ന ചെയർപഴ്സനെ യുഡിഎഫ് അംഗങ്ങൾ വളയം തീർത്ത് സംരക്ഷിച്ചു.
വൈസ് ചെയർമാൻ ജോസ് ചെല്ലപ്പൻ ബജറ്റ് അവതരിപ്പിച്ച ശേഷം പൊതു ചർച്ച ഉച്ചയ്ക്ക് ശേഷമായിരിക്കുമെന്ന് ചെയർപഴ്സൻ മോളി ജേക്കബ് നേരത്തെ പറഞ്ഞിരുന്നു. ഇത് അനുവദിക്കുന്നില്ലെന്ന് പറഞ്ഞാണ് എൽഡിഎഫ് അംഗങ്ങൾ കക്ഷി നേതാവ് വി.ജി.വിഷ്ണുവിന്റെ നേതൃത്വത്തിൽ ചെയർപഴ്സനെയും വൈസ് ചെയർമാനെയും തടഞ്ഞുവയ്ക്കുകയും മുദ്രാവാക്യം വിളിച്ച് പ്രതിരോധിക്കുകയും ചെയ്തത്.
തുടർന്ന് യുഡിഎഫ് കൗൺസിലർമാരുടെ വലയത്തിൽ ചെയർപഴ്സൻ ഔദ്യോഗിക മുറിയിലെത്തി സഹപ്രവർത്തകരുമായി ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളെ കണ്ടു. ഇതിനിടെ എൽഡിഎഫ് അംഗങ്ങൾ വാതിലിനു മുന്നിൽ മുദ്രാവാക്യം വിളിച്ച് ഉപരോധം തീർത്തു.
ആർ. അജിത് കുമാറിന്റെയും സി.ജോമോളുടെയും നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങളും മുദ്രാവാക്യം വിളിച്ചതോടെ ബഹളം രൂക്ഷമായി.
അര മണിക്കൂറിലേറെ മാധ്യമപ്രവർത്തകരും ചെയർപഴ്സനും ഉള്ളിൽ കുടുങ്ങി. ഉച്ചയ്ക്ക് 12ന് ബഹളം തുടങ്ങിയപ്പോൾ തന്നെ പൊലീസിനെ അറിയിച്ചെങ്കിലും 12.40 നാണ് പൊലീസ് എത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

