ചെങ്ങന്നൂർ ∙ ഓട്ടോറിക്ഷകളോ ടാക്സികളോ ഓട്ടം നിരസിച്ചാൽ പൊലീസിനെ സഹായത്തിനു വിളിക്കാമെന്നു ഡിവൈഎസ്പി എം.കെ.ബിനുകുമാർ. റെയിൽവേ സ്റ്റേഷനിൽ നിന്നുൾപ്പെടെ കുറഞ്ഞ ദൂരത്തേക്ക് ഓട്ടോറിക്ഷകളും ടാക്സികളും ഓട്ടം പോകുന്നില്ലെന്ന പരാതികൾ ചൂണ്ടിക്കാട്ടി മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
റെയിൽവേ സ്റ്റേഷനിൽ നിന്നു മാത്രമല്ല എവിടെ നിന്നും ഇത്തരം അനുഭവം ഉണ്ടായാൽ യാത്രക്കാർക്കു പൊലീസിനെ വിളിക്കുകയോ വാട്സാപ്പിലൂടെ പരാതി അറിയിക്കുകയോ ചെയ്യാമെന്ന് ഡിവൈഎസ്പി പറഞ്ഞു.
ഡിവൈഎസ്പി ഓഫിസിലോ, പൊലീസ് സ്റ്റേഷനിലോ, ട്രാഫിക് യൂണിറ്റിലോ പരാതി അറിയിക്കാം. റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് കൗണ്ടറും പൊലീസ് എയ്ഡ്പോസ്റ്റും നിലവിൽ ശബരിമല തീർഥാടന സീസണിൽ മാത്രമേ പ്രവർത്തിക്കൂ. പ്രീപെയ്ഡ് കൗണ്ടർ മുഴുവൻ സമയവും പ്രവർത്തിപ്പിക്കുകയും ഡ്യൂട്ടിയിൽ പൊലീസിനെ നിയോഗിക്കുകയും വേണമെന്നും ആവശ്യമുയരുന്നു.
പരാതി അറിയിക്കാം:
പൊലീസ് സ്റ്റേഷൻ: 0479 2452226, 94979 87065 (എസ്എച്ച്ഒ), ട്രാഫിക് പൊലീസ് സ്റ്റേഷൻ: 0479 2453499, 94979 80305 (ട്രാഫിക് എസ്ഐ), ഡിവൈഎസ്പി ഓഫിസ്: 0479 2953346, 94979 90043.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]