ഇന്ന്
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
ജലവിതരണം മുടങ്ങും
മാവേലിക്കര ∙ പുതിയകാവിൽ ജലവിതരണ പൈപ്പിൽ ഉണ്ടായ ചോർച്ച പരിഹരിക്കുന്ന ജോലികൾ നടക്കുന്നതിനാൽ 6നും 7നും മാവേലിക്കര നഗരസഭ പ്രദേശത്തും പൂർണമായും തഴക്കര, ചെട്ടികുളങ്ങര പഞ്ചായത്തുകളിൽ ഭാഗികമായും 8നു 3 സ്ഥലങ്ങളിൽ ഭാഗികമായും ജലവിതരണം മുടങ്ങും. വൈദ്യുതി മുടക്കം
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്ഷനു കീഴിൽ വലിയവീട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും
പുന്നപ്ര ∙ വെള്ളാപ്പള്ളി, വാടയ്ക്കൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
സൗജന്യ നേത്ര പരിശോധന
പാണ്ടനാട് ∙ പൂപ്പറത്തിൽ മാനവ സേവാ കേന്ദ്രം, ചെങ്ങന്നൂർ ഡോ.ഉമ്മൻസ് ഐ ഹോസ്പിറ്റൽ ആൻഡ് മൈക്രോ സർജറി സെന്റർ എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാംപ് നാളെ 9 മുതൽ മാനവസേവാ കേന്ദ്രത്തിൽ നടക്കും.
കണ്ണട ആവശ്യമുള്ളവർക്ക് 50% ഇളവിൽ നൽകും.
9526304173. ഉപവാസ പ്രാർഥനയും വിടുതൽ ശുശ്രൂഷയും
വെൺമണി ∙ എബനേസർ പ്രയർ ഹാളിൽ ഉപവാസ പ്രാർഥനയും വിടുതൽ ശുശ്രൂഷയും 5 മുതൽ 11 വരെ രാവിലെ 10 നും വൈകിട്ട് 6നും നടക്കും.
9447300775. രക്തദാന ക്യാംപ് 5ന്
തൃക്കുന്നപ്പുഴ ∙ വാഗ്ഭടാനന്ദ ഗുരുവിന്റെ 86–ാമത് ചരമ ദിനാചരണത്തിന്റെ ഭാഗമായി തൃക്കുന്നപ്പുഴ വാഗ്ഭടാനന്ദ വായനശാലയുടെ നേതൃത്വത്തിൽ പരുമല ആശുപത്രിയുടെ സഹകരണത്തോടെ 5ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ കാട്ടിൽ മാർക്കറ്റിലെ ആത്മവിദ്യാ സംഘം ഗവ.
എൽപി സ്കൂളിന് സമീപമുള്ള വാഗ്ഭടാനന്ദ വായനശാലയിൽ രക്തദാന ക്യാംപ് നടക്കും. 9686662901.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

