എടത്വ ∙ ആനപ്രമ്പാൽ ജലോത്സവത്തിൽ വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ടീം നെപ്പോളിയൻസ് തുഴഞ്ഞ എർവിൻ ഷിക്കു ക്യാപ്റ്റനായുള്ള നെപ്പോളിയൻ ജേതാവായി. കൊച്ചമ്മനം നിറവ് ബോട്ട് ക്ലബ് തുഴഞ്ഞ അശ്വിൻ റെജി, മീനു റെജി തട്ടങ്ങാട്ട് എന്നിവർ ക്യാപ്റ്റൻമാരായ ഷോട്ട് പുളിക്കത്തറ രണ്ടാം സ്ഥാനവും നേടി.
വെപ്പ് വള്ളങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ജലോത്സവമാണിത്. ആനപ്രമ്പാൽ ക്ഷേത്രക്കടവിനു സമീപം പമ്പാനദിയിൽ കുട്ടനാട് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ശ്രീനാരായണ എവർറോളിങ് ട്രോഫിക്ക് വേണ്ടി നടന്ന മത്സരത്തിനു മുന്നോടിയായി നടന്ന പൊതു സമ്മേളനം ആർസി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
ജലോത്സവ സമിതി ചെയർമാൻ ബിജു പറമ്പുങ്കൽ അധ്യക്ഷത വഹിച്ചു.
ജലോത്സവ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ ബിനു ഐസക് രാജു നിർവഹിച്ചു. മാസ്റ്റർ ഓഫ് സെറിമണി നെഹ്റു ട്രോഫി സ്റ്റാർട്ടർ തങ്കച്ചൻ പാട്ടത്തിൽ നിർവഹിച്ചു.
ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ്.അശോക് കുമാർ ലഹരിവിരുദ്ധ സന്ദേശം നൽകി. ട്രോഫി അനുസ്മരണം വർക്കിങ് ചെയർമാൻ അരുൺ പുന്നശേരി നിർവഹിച്ചു.
പനയന്നൂർക്കാവ് മുഖ്യകാര്യദർശി ആനന്ദൻ നമ്പൂതിരി പട്ടമന, സിഎസ്ഐ സഭ മുൻ ബിഷപ് തോമസ് കെ.
ഉമ്മൻ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ, ബ്ലോക്ക് പഞ്ചായത്തംഗം അജിത് പിഷാരത്ത്, പഞ്ചായത്തംഗങ്ങളായ പ്രിയ അരുൺ, ജോജി ജെ.വൈലപ്പള്ളി, എൻ.പി.രാജൻ, കുട്ടനാട് സാംസ്കാരിക വേദി പ്രസിഡന്റ് ഷാജി കറുകത്ര, സുനിൽ മൂലയിൽ, തോമസുകുട്ടി ചാലുങ്കൽ, അരുൺ പുന്നശേരിൽ, പീയൂഷ് പി.പ്രസന്നൻ, മനോഹരൻ വെറ്റിലക്കണ്ടം, സണ്ണി അനുപമ, ജിനു ശാസ്താംപറമ്പ്, എം.ജി. കൊച്ചുമോൻ, കെ.വി.മോഹനൻ, സുനിൽ സാഗർ, മനോജ് തുണ്ടിയിൽ, സുകു പാക്കളിൽ എന്നിവർ പ്രസംഗിച്ചു.
വിവിധ മേഖലയിൽ അവാർഡ് നേടിയ സിന്ധു ജിങ്ക ചാക്കോ, അലക്സ് മാത്യു, ബിന്ദു നന്ദൻ, സൗമ്യ പ്രേംകുമാർ, അഞ്ജലി പ്രദീപ് എന്നിവരെ ആദരിച്ചു.
വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ കൊണ്ടാക്കൽ ബോട്ട് ക്ലബ് തുഴഞ്ഞ സാം കക്കുഴി ക്യാപ്റ്റനായ പി.ജി.കരിപ്പുഴ ജേതാവായി. കൊച്ചമ്മനം-നിറവ് ക്ലബ് തുഴഞ്ഞ രഞ്ജു വർഗീസ് ക്യാപ്റ്റനായുള്ള ചിറമേൽ തോട്ടുകടവൻ രണ്ടാം സ്ഥാനവും നേടി.
ഓടി വിഭാഗത്തിൽ ബ്രദേഴ്സ് പായിപ്പാട് തുഴഞ്ഞ സജിൻ തോമസ് ക്യാപ്റ്റനായ ഡാനിയേൽ ജേതാവായി. സൗഹൃദ ബോട്ട് ക്ലബ് ക്ലബ് തുഴഞ്ഞ ഷെമിൻ പള്ളാത്തുരുത്ത് ക്യാപ്റ്റനായുള്ള കുറുപ്പറമ്പൻ രണ്ടാംസ്ഥാനം നേടി.
ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ്.അശോക് കുമാർ സമ്മാന വിതരണം നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]