ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിൽ 9ന് അവധി
ആലപ്പുഴ ∙ ആറന്മുള ഉത്തൃട്ടാതി വള്ളംകളി നടക്കുന്ന 9ന് ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് കലക്ടർ ഉത്തരവിട്ടു. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടക്കും.
അധ്യാപക ഒഴിവ്
മുഹമ്മ∙ എബി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി കൊമേഴ്സ് വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 17ന് രാവിലെ 10നു നടക്കും.
ഫോൺ: 9495241261
പന്ത്രണ്ട് കളഭ മഹോത്സവം
ആലപ്പുഴ∙ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പന്ത്രണ്ട് കളഭ മഹോത്സവത്തിനു ഇന്നു തുടക്കം. കളഭ ദിനങ്ങളിൽ രാവിലെ 8.30ന് കളഭ പൂജ ആരംഭിക്കും.10.45 ന് നവകാഭിഷേകം തുടർന്ന് പാണികൊട്ടി 11.30 മണിയോടെ പൂജിച്ച കളഭം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശ്രീകോവിലിലക്ക് എഴുന്നള്ളിച്ച് ദേവന് അഭിഷേകം ചെയ്ത് ഉച്ചപൂജ നടത്തുന്നതോടെ ഒരു ദിവസത്തെ കളഭപൂജ സമാപിക്കും.
പൂജകൾക്ക് കണ്ണമംഗലത്തില്ലത്ത് ബ്രഹ്മദത്തൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും, കുര്യാറ്റ് പുറത്തില്ലത്ത് യദുകൃഷ്ണൻ ഭട്ടതിരി, ഗിരീഷ് നമ്പൂതിരി എന്നിവർ സഹകാർമികത്വം വഹിക്കും. അഷ്ടമിരോഹിണിയുടെ അവതാര പൂജയുടെ നിവേദ്യമായ വിശേഷാൽ ഉണ്ണിയപ്പം വഴിപാടിന്റെ രസീതുകൾ ഒന്നാം കളഭ ദിവസം മുതൽ പ്രത്യേക കൗണ്ടറിൽ നിന്നു ലഭിക്കും.
അഷ്ടമിരോഹിണി ദിവസമായ 14നാണ് സമാപനം.
ചുമർച്ചിത്ര പ്രദർശനം തുടങ്ങി
ആലപ്പുഴ∙ പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച ചുമർച്ചിത്ര പ്രദർശനം ദേശീയ അധ്യാപക അവാർഡ് ജേതാവ് ജിനു ജോർജ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി എസ്.രാധാകൃഷ്ണൻ അധ്യക്ഷനായി.
രാവിലെ 9 മുതൽ രാത്രി 8 വരെയാണ് പ്രദർശനം. ഇന്നും തുടരും.
ചതയം തിരുനാൾ ആഘോഷം 7ന്
എടത്വ ∙ എസ്എൻഡിപി യോഗം തലവടി തെക്ക് 778–ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ചതയം തിരുനാൾ ആഘോഷം 7ന് വിവിധ പരിപാടികളോടെ നടക്കും. പുലർച്ചെ 5.30നു നടതുറക്കൽ, 7.15നു പതാക ഉയർത്തൽ 7.30 മുതൽ സമൂഹ പ്രാർഥന, തുടർന്ന് ഗുരു ഭാഗവത പാരായണം, 10നു ഘോഷയാത്ര തലവടി എകെജി ജംക്ഷനിൽ നിന്നും ആരംഭിച്ച് പ്രിയദർശിനി പാലം വഴി ക്ഷേത്രത്തിൽ എത്തും. തുടർന്ന് പൊതുസമ്മേളനം ഡി.ദീപകുമാർ ഉദ്ഘാടനം ചെയ്യും. ശാഖയോഗം പ്രസിഡന്റ് രമേശ് കാഞ്ഞിരാടിൽ അധ്യക്ഷത വഹിക്കും.
തുടർന്ന് സ്കോളർഷിപ് വിതരണം. ഒന്നിന് ഗുരുപൂജ, 1.30ന് അന്നദാനം, 6.45നു ദീപാരാധന, അത്താഴ പൂജ എന്നിവ നടക്കും.
പ്രസിഡന്റ് രമേശ് കാഞ്ഞിരാടിൽ, സെക്രട്ടറി എ.ഡി.മോഹനൻ സോമിനാഭവൻ എന്നിവർ നേതൃത്വം നൽകും.
പമ്പാ ജലമേള റജിസ്ട്രേഷൻ ഇന്ന് മുതൽ
തലവടി ∙ നീരേറ്റുപുറം പമ്പാ ജലമേള റജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. 12നു 2നു നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന വള്ളംകളിയിൽ 9 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 30 കളിവള്ളങ്ങൾ പങ്കെടുക്കും. കളിവള്ളങ്ങളുടെ റജിസ്ട്രേഷൻ ഇന്നു മുതൽ 8 വരെ ചക്കുളത്തുകാവ് ക്ഷേത്രത്തിനു സമീപമുള്ള നീരേറ്റുപുറം പമ്പാ ജലമേള ഓഫിസിൽ റജിസ്ട്രേഷൻ നടത്താം. സെക്രട്ടറി ആനന്ദൻ കുന്നുമാടിയിൽ അറിയിച്ചു. ഫോൺ.
9847939373. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]