ആലപ്പുഴ∙ നാൽപാലത്തിനു സമീപം പഴയകെട്ടിടത്തിന്റെ ഒരുഭാഗം റോഡിലേക്ക് ഇടിഞ്ഞ് വീണു ബൈക്ക് യാത്രക്കാരനായ വിദ്യാർഥിക്ക് പരുക്കേറ്റു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കമ്പിയിൽ ഗിരീഷ്–ജയലക്ഷ്മി ദമ്പതികളുടെ മകൻ നഴ്സിങ് വിദ്യാർഥിയായ ഗിരീഷ്(20)നാണ് പരുക്കേറ്റത്.
നാൽപാലത്തിന്റെ വടക്കേക്കരയിൽ റോഡരികിലെ വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ വൻശബ്ദത്തോടെ നിലം പതിച്ചത്. സഹോദരിയെ നൃത്ത ക്ലാസിൽ കൊണ്ടുവിട്ട
ശേഷം സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങുന്നതിനിടെ കെട്ടിടത്തിലെ കല്ലുകളും കഴുക്കോലും ഓടുകളും നന്ദുവിന്റെ ദേഹത്തേക്കു വീഴുകയായിരുന്നു.
വിദ്യാർഥിയുടെ കൈയ്യിലും കാലിലും വയറിന്റെ ഒരു വശത്തുമാണ് പരുക്കേറ്റത്. കെട്ടിടം ചരിഞ്ഞു വീഴുന്നതു കണ്ടു വാഹനം ഒരുവശത്തേക്കു വെട്ടിച്ചതിനാലാണു തലയിലേക്കു വീഴാതിരിക്കുകയും ദുരന്തം ഒഴിവാകുകയും ചെയ്തത്.
ഉടൻ നാട്ടുകാർ നന്ദുവിനെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു. നാലു മുറികളുള്ള നേരത്തെ ഗോഡൗണായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നു മുറികളാണു പൂർണമായും തകർന്നത്.
ഈ കെട്ടിടത്തിലെ ഒരു മുറിയിൽ റേഷൻകട
പ്രവർത്തിക്കുന്നുണ്ട്. രാവിലെയും വൈകുന്നേരവും റേഷൻകട
തുറക്കുന്ന സമയത്ത് ഇവിടെ വൻതിരക്കും അനുഭവപ്പെടാറുണ്ട്. കെട്ടിടം ഇടിഞ്ഞു വീണ സമയത്തു റേഷൻകട
തുറക്കാതിരുന്നതും വൻഅപകടം ഒഴിവാകാൻ കാരണമായി. അഗ്നിരക്ഷാസേന സ്ഥലത്തെത്തി റോഡിലേക്കു പതിച്ച കെട്ടിടാവശിഷ്ടങ്ങൾ എസ്കവേറ്റർ ഉപയോഗിച്ച് പൂർണമായും നീക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]