ആറാട്ടുപുഴ∙ കടലേറ്റത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഫലം കാണാതെ വന്നതോടെ ആറാട്ടുപുഴ–വലിയഴീക്കൽ തീരദേശ റോഡിലെ പെരുമ്പള്ളി ജംക്ഷന്റെ ഭാഗവും തകർന്നു തുടങ്ങി. ആറാട്ടുപുഴ മുതൽ പെരുമ്പിള്ളി ജംക്ഷൻ വരെ റോഡ് നിരന്തരം ഉണ്ടാകുന്ന കടൽ കയറ്റത്തിൽ തകരുന്നു.
റോഡിന്റെ പടിഞ്ഞാറു ഭാഗം ഇടിഞ്ഞു താഴ്ന്നു തുടങ്ങി. ഇവിടെ മണൽ ചാക്കും ചെറിയ കരിങ്കൽ ഭിത്തിയും ഉണ്ടെങ്കിലും കടൽക്ഷോഭത്തെ പ്രതിരോധിക്കാൻ ഫലപ്രദമല്ല.
പെരുമ്പള്ളി ജംക്ഷന് തെക്കു ഭാഗത്ത് പൊക്കത്തിൽ കരിങ്കൽ ഭിത്തിയുണ്ട്.
ജംക്ഷനിൽ നിന്ന് വടക്കോട്ടുള്ള കടലേറ്റ പ്രതിരോധ സംവിധാനങ്ങളാണ് ഫലം കാണാതെ പോയത്. ഒരുമാസം മുൻപ് ഉണ്ടായ ശക്തമായ കടലാക്രമണത്തിൽ ഇവിടെ ഒരു വീട് തകർന്നിരുന്നു.ജിയോ ബാഗുകൾ നിരത്തി തീരവും റോഡും സംരക്ഷിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
ഇനി ശക്തമായ കടൽക്ഷോഭം ഉണ്ടായാൽ പെരുമ്പള്ളി ജംക്ഷനിൽ റോഡ് രണ്ടായി മുറിയുന്ന അവസ്ഥയുണ്ടാകും. അതിനു മുന്നോടിയായി ജിയോ ബാഗുകൾ നിരത്തി റോഡ് സംരക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]