
മാരാരിക്കുളം∙ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് മാരാരിക്കുളം കണ്ണമ്പടവത്ത് കെ.സുദർശന ഭായിക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. അർത്തുങ്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ പത്തോടെയാണു വിലാപയാത്രയായി മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഫിസിൽ എത്തിച്ചത്.
രാഷ്ട്രീയ–സാമൂഹിക നേതാക്കളടക്കം നൂറുകണക്കിനു പേരാണു പ്രസിഡന്റിന് അന്തിമോപചാരമർപ്പിക്കാനിവിടെ എത്തിയത്. തുടർന്നു 11ഓടെ പഞ്ചായത്ത് ഓഫിസിൽ നിന്നു മൃതദേഹം വിലാപയാത്രയായി 11.30ന് മാരാരിക്കുളം ഗവ.എൽപി സ്കൂളിൽ എത്തിച്ചു പൊതുദർശനത്തിനു വച്ചു. തുടർന്നു ഒന്നിന് മൃതദേഹം വീട്ടിലെത്തിച്ചപ്പോഴും വൻജനാവലിയാണ് അവസാനമായി ഒരു നോക്കു കാണാൻ.
മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഫിസിൽ നിന്നു മാരാരിക്കുളം എൽപി സ്കൂൾ വരെയുള്ള റോഡിനിരുവശത്തും തങ്ങളുടെ പ്രസിഡന്റിനെ അവസാനമായി കാണാൻ ജനങ്ങൾ എത്തിയിരുന്നു.
നാലോടെ മൃതദേഹം സംസ്കരിച്ചു. കെ.സി.വേണുഗോപാൽ എംപി, പി.പി.ചിത്തരഞ്ജൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ഡി.മഹേന്ദ്രൻ, വി.ജി.മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്, ജില്ലാ പഞ്ചായത്തംഗം ആർ.റിയാസ്, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത , വൈസ് പ്രസിഡന്റ് ടി.പി.ഷാജി, ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി.ഷിബു, സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ, ഏരിയ കമ്മിറ്റി സെക്രട്ടറിമാരായ ബി.സലിം, പി.രഘുനാഥ് എന്നിവർ പഞ്ചായത്തിലും സ്കൂളിലും വീട്ടിലുമെത്തി അന്തിമോപാചാരമർപ്പിച്ചു.
തുടർന്നു അനുശോചന യോഗം സംഘടിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]