
ചേർത്തല∙ ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയെ കാണാതായ കേസിൽ ക്രൈംബ്രാഞ്ച് കൊലപാതകത്തിനു കേസെടുത്ത പള്ളിപ്പുറം ചൊങ്ങംതറ സെബാസ്റ്റ്യനെ(62) ഇന്നലെ രാവിലെ ചേർത്തല നഗരത്തിൽ തെളിവെടുപ്പിന് എത്തിച്ചത് കാണാൻ ജനത്തിരക്ക്.ഡ്രൈവറായും വസ്തു ഇടനിലക്കാരനുമായ സെബാസ്റ്റ്യനെ വൻ പൊലീസ് സന്നാഹത്തോടെയാണ് കോട്ടയത്തു നിന്നു ക്രൈംബ്രാഞ്ച് ചേർത്തലയിൽ എത്തിച്ചത്. സെബാസ്റ്റ്യനെ ചേർത്തലയിൽ എത്തിച്ചെന്ന കാര്യം അറിഞ്ഞതോടെ നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്നു വലിയ ജനക്കൂട്ടം സ്ഥലത്തെത്തി.
ചേർത്തല ഡിവൈഎസ്പി ഓഫിസിനു സമീപമുള്ള ജ്വല്ലറിയിൽ രാവിലെ മുതൽ ഉച്ചവരെ തെളിവെടുപ്പ് നടന്നു. വിൽപന നടത്തിയ സ്വർണം ക്രൈംബ്രാഞ്ച് തിരിച്ചെടുത്തു.
തുടർന്നു ചേർത്തല ദേവീക്ഷേത്രത്തിനു വടക്കുവശമുള്ള ധനകാര്യ സ്ഥാപനത്തിലെത്തിച്ചത്.
ഇവിടെയും വലിയ ആൾക്കുട്ടമുണ്ടായിരുന്നു.ധനകാര്യ സ്ഥാപനത്തിൽ പരിശോധന നടത്തിയതിനു ശേഷം വൈകിട്ടോടെ തെളിവെടുപ്പ് പൂർത്തിയാക്കി ഏറ്റുമാനൂരിലേക്കു സെബാസ്റ്റ്യനെ കൊണ്ടുപോയത്. ഇന്നു രാവിലെ പള്ളിപ്പുറത്ത് വീട്ടിലും തെളിവെടുപ്പിനു കൊണ്ടുവരും.സെബാസ്റ്റ്യന്റെ വീടിനോടു ചേർന്ന് കാടുപിടിച്ചു കിടക്കുന്ന രണ്ടേക്കർ സ്ഥലത്തു വിശദമായ പരിശോധനയും തെളിവെടുപ്പും നടത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]