
ദേശീയപാതയിലെ അപകടകരമായ കുഴികൾ അടയ്ക്കാൻ മുന്നിട്ടിറങ്ങി സ്കൂൾ വിദ്യാർഥികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുന്നപ്ര∙ ദേശീയപാതയിലെ അപകടകരമായ കുഴികൾ കളർകോട് ചിന്മയ സ്കൂൾ വിദ്യാർഥികളും ജനപ്രതിനിധിയും സിവിൽ പൊലീസ് ഓഫിസറും സ്കൂൾ ജീവനക്കാരും ചേർന്നു താൽക്കാലികമായി അടച്ചു. ഇന്നലെ ഉച്ചയോടെ ട്രോളിയിൽ പൂഴി എത്തിച്ച് നിരത്തിയ ശേഷം ഇളകി കിടന്ന ടാറിന്റെ ഭാഗങ്ങൾ കുഴിയിൽ നികത്തിയാണു താൽക്കാലിക പരിഹാരം കണ്ടത്. തിരക്കേറിയ പാതയിലെ കുഴി അടയ്ക്കാൻ ബന്ധപ്പെട്ടവർ തയാറായില്ല.
പാതയുടെ മധ്യഭാഗത്തെ കുഴി മഴവെള്ളം വീണ് അടഞ്ഞാൽ വാഹനങ്ങൾക്കു കാണാനും കഴിയുമായിരുന്നില്ല.ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണു കഴിഞ്ഞ ദിവസം അപകടവും ഉണ്ടായി. ഈ സാഹചര്യത്തിലാണു കുഴി താൽക്കാലികമായി അടയ്ക്കാൻ പുന്നപ്ര വടക്ക് പഞ്ചായത്ത് അംഗം രജിത് രാമചന്ദ്രൻ, പുന്നപ്ര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രാഹുൽ, പ്രിൻസിപ്പൽ ഡോ.ആർ.എസ്.രേഖ, ജീവനക്കാരായ സാബു, നമീം, ബോധി കൃഷ്ണൻ, മനോജ് എന്നിവർ തയാറായത്.