
എയ്ഞ്ചൽ സ്ഥിരമായി രാത്രി പുറത്ത് പോകുന്നതിനെ ചൊല്ലി മുൻപും തർക്കം; പൊലീസ് ആദ്യം സംശയിച്ചത് ആത്മഹത്യ, പക്ഷേ…
കലവൂർ ∙ എയ്ഞ്ചൽ സ്ഥിരമായി രാത്രി ഒറ്റയ്ക്കു പുറത്ത് പോകുന്നതിനെ ചൊല്ലി ഇതിനു മുൻപും വീട്ടിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്നു പൊലീസ്. നാട്ടുകാരിൽ ചിലർ എയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന മട്ടിൽ ഫ്രാൻസിസിനോട് പറയുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ഫ്രാൻസിസ് ശകാരിച്ചു. ഇതു വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കുമെത്തി.
വഴക്കിനിടെ ഫ്രാൻസിസ് എയ്ഞ്ചലിന്റെ കഴുത്തിൽ ഞെരിച്ചു. തുടർന്ന് തോർത്തിട്ടു മുറുക്കി.
ഫ്രാൻസിന്റെ പിതാവ് സേവ്യറും, മാതാവ് സൂസിയും, ഭാര്യ സിന്ധുവും സംഭവ സ്ഥലത്തു വീട്ടിലുണ്ടായിരുന്നു. Read Also
കൊച്ചുകുസൃതി മാഞ്ഞു; കണ്ണീർമഴയായി കൊച്ചയ്യപ്പൻ: ഇഷ്ടപ്പെട്ടവരുടെയെല്ലാം കണ്ണു നിറച്ച് കോന്നിയുടെ കുറുമ്പൻ ഓർമയായി
Pathanamthitta News
എയ്ഞ്ചൽ മരിച്ചുവെന്ന് ഉറപ്പായതോടെ ഭയപ്പെട്ട
കുടുംബം രാവിലെ വരെ വീടിനുള്ളിൽത്തന്നെ ഇരുന്നു. പുലർച്ചെ ആറിന് എയ്ഞ്ചലിനെ മരിച്ച നിലയിൽ കണ്ടെത്തിയെന്നു പറഞ്ഞു ഇവർ കരഞ്ഞതോടെയാണ് അയൽവാസികൾ വിവരം അറിഞ്ഞതെന്നു പൊലീസ് പറഞ്ഞു.
കരച്ചിൽ കേട്ടെത്തിയ അയൽവാസികളോട് മകൾ വിളിച്ചിട്ട് അനങ്ങുന്നില്ലെന്നാണ് കുടുംബം പറഞ്ഞത്. ഇന്നലെ രാത്രി മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ ടോൾസൺ പി.
ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി വീട്ടുകാരെ ഓരോരുത്തരെ പ്രത്യേകം ചോദ്യം ചെയ്തു. ഫ്രാൻസിസിന്റെ ഭാര്യ സിന്ധുവിനെ കേസിൽ പ്രതി ചേർത്തേക്കും.
എയ്ഞ്ചൽ ജാസ്മിൻ,ഫ്രാൻസിസ്
പൊലീസ് ആദ്യം സംശയിച്ചത് ആത്മഹത്യ
കലവൂർ ∙ ഫ്രാൻസിസിന്റെയും കുടുംബത്തിന്റെയും പശ്ചാത്തലം മനസ്സിലാക്കിയ പൊലീസ് ആദ്യം സംശയിച്ചത് എയ്ഞ്ചലിന്റേത് ആത്മഹത്യയാണെന്ന്. അച്ഛനും അമ്മയും മകളും അച്ഛന്റെ മാതാപിതാക്കളും മാത്രമാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്.
ആത്മഹത്യ ചെയ്ത മകളുടെ മൃതദേഹം നാണക്കേട് ഭയന്നു കുടുംബാംഗങ്ങൾ സാധാരണ മരണമായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്നു പൊലീസ് കരുതി. പരിശോധനയിൽ കണ്ടെത്തിയ കഴുത്തിലെ മുറിവാണ് കൊലപാതകമാണെന്ന് സംശയിക്കാൻ കാരണം.
ആരോടും ദേഷ്യപ്പെടുക പോലും ചെയ്യാത്ത ഫ്രാൻസിസ് എങ്ങനെ സ്വന്തം മകളെ കൊലപ്പെടുത്തുമെന്നാണു നാട്ടുകാർ ചോദിക്കുന്നത്. പകൽ സമയത്ത് ഓട്ടോറിക്ഷ ഓടിച്ചും രാത്രി സെക്യൂരിറ്റി ജോലി ചെയ്തും ഇതിനിടയിലെ ഒഴിവു സമയങ്ങളിൽ ബോട്ടുകളിൽ സഹായിയായി പോയുമാണ് ഫ്രാൻസിസ് കുടുംബം പുലർത്തിയിരുന്നത്.
എയ്ഞ്ചൽ ഭർത്താവുമായി പിണങ്ങി വീട്ടിൽ കഴിയുന്നത് സംബന്ധിച്ച തർക്കമായിരിക്കാം കൊലപാതകത്തിൽ കലാശിച്ചതെന്നാണു പ്രദേശവാസികൾ പറയുന്നത്. കൊലപാതക ശേഷം നാലുപേരും അതേ വീട്ടിൽ കഴിഞ്ഞു
ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്നിഷ്യനായ എയ്ഞ്ചൽ ഭർത്താവുമായി പിണങ്ങി ആറു മാസമായി സ്വന്തം വീട്ടിലായിരുന്നു താമസം.
രാത്രി സ്കൂട്ടറുമായി പുറത്ത് പോകാറുള്ള എയ്ഞ്ചൽ ചൊവ്വാഴ്ച രാത്രി 9ന് പുറത്ത് പോയി പത്തരയോടെയാണ് തിരിച്ചെത്തിയത്. ഇതു പിതാവ് ചോദ്യം ചെയ്തതാണു തർക്കത്തിലും കൊലപാതകത്തിലും കലാശിച്ചത്.
പിടിവലിക്കിടെ എയ്ഞ്ചലിന്റെ കഴുത്തിനു കുത്തിപ്പിടിക്കുകയും തോർത്ത് ഉപയോഗിച്ച് മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് ഫ്രാൻസിസ് പൊലീസിന് നൽകിയ മൊഴി. സംഭവസമയത്ത് ഫ്രാൻസിന്റെ ഭാര്യ ജെസിയും പിതാവ് സേവ്യറും മാതാവ് സൂസിയും വീട്ടിലുണ്ടായിരുന്നു.
കൊലപാതക ശേഷം ഇവർ നാലുപേരും അതേ വീട്ടിൽ തന്നെ കഴിഞ്ഞു. ഇന്നലെ പുലർച്ചെ ആറോടെ വീട്ടുകാരുടെ കരച്ചിൽ കേട്ടാണ് അയൽവാസികൾ മരണ വിവരമറിയുന്നത്. മകളെ വിളിച്ചിട്ട് ഉണരുന്നില്ലെന്നും എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നുമാണു കുടുംബം ബന്ധുക്കളെയും അയൽവാസികളെയും അറിയിച്ചത്.
പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ വീട്ടിലെത്തുമ്പോൾ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തുടർന്ന് ചെട്ടികാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. മണ്ണഞ്ചേരി പൊലീസ് നടത്തിയ പരിശോധനയിൽ കഴുത്തിലെ പാട് ശ്രദ്ധയിൽപെട്ടതോടെയാണ് കൊലപാതകമാണെന്ന സംശയം തോന്നിയത്.
തുടർന്നു ഫ്രാൻസിസിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോൾ കൊലപാതകമാണെന്നു സമ്മതിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ 11ന് വീട്ടിലെത്തിക്കും.
സംസ്കാരം 12ന് ഓമനപ്പുഴ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളിയിൽ. ഭർത്താവ്: പ്രഹിൻ (മനു).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]