
കഞ്ചാവ് കച്ചവടത്തെക്കുറിച്ചു വിവരം നൽകിയെന്ന് സംശയം: യുവാവിനെയും പിതാവിനെയും ആക്രമിച്ചയാൾ അറസ്റ്റില്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കലവൂർ ∙ കഞ്ചാവ് കച്ചവടം നടത്തുന്നതായി പൊലീസിനു വിവരം നൽകിയെന്ന് ആരോപിച്ച് അയൽവാസിയായ യുവാവിനെയും പിതാവിനെയും വീട്ടിൽക്കയറി ആക്രമിച്ചയാൾ അറസ്റ്റിൽ. മണ്ണഞ്ചേരി പഞ്ചായത്ത് 17ാം വാർഡ് തോപ്പിൽ എ.അരുൺ (34), പിതാവ് അനന്തൻ (62) എന്നിവർക്കാണു വെട്ടേറ്റത്. ഇരുവരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. സംഭവത്തിൽ മണ്ണഞ്ചേരി കണ്ണന്തറവെളി ബി.വിച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 30നു രാത്രിയായിരുന്നു സംഭവം. വാളുമായെത്തിയ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണി മുഴക്കുകയും അരുണിനെ ആക്രമിക്കുകയുമായിരുന്നു.തടയാൻ ശ്രമിച്ചപ്പോൾ അരുണിന്റെ ഇടതു കൈപ്പത്തിയിൽ മുറിവേറ്റു. തലയ്ക്കു വെട്ടാൻ ശ്രമിച്ചപ്പോൾ ഇടതു ചെവിയിൽ കൊണ്ട് പരുക്കേറ്റു. അരുണിനെ ആക്രമിക്കുന്നതു തടയാൻ ശ്രമിച്ചപ്പോഴാണ് അനന്തന് വെട്ടേറ്റത്. അനന്തന്റെ കൈക്കും കഴുത്തിനു താഴെയും മുതുകിലും മുറിവേറ്റു. വിച്ചുവിനെതിരെ വധശ്രമത്തിനു കേസെടുത്തു.