
അരൂർ– തുറവൂർ ഉയരപ്പാത നിർമാണം: വലിയ വാഹനങ്ങൾ നിയന്ത്രണം പാലിക്കുന്നില്ല; ഗതാഗതക്കുരുക്ക് രൂക്ഷം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തുറവൂർ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന മേഖലയിൽ അരൂർ ക്ഷേത്രം കവല മുതൽ ബൈപാസ് കവല വരെ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക്. ഇവിടെ കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്നതു മൂലം ഇതുവഴി ചരക്ക് ലോറി ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പോകുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതു പാലിക്കാത്തതാണ് ഗതാഗതക്കുരുക്കിനു പ്രധാനകാരണം.
കൂടാതെ, ഒരാഴ്ചയായി ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി അരമണിക്കൂർ ഇടവിട്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. വീതി കൂട്ടിയ ഭാഗങ്ങളിൽ പെയ്ത്തുവെള്ളം കെട്ടി നിൽക്കുന്നതും ഗതാഗതക്കുരുക്കിനു കാരണമാകുന്നു. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ ഏറെ പണിപ്പെട്ടാണ് ഗതാഗതക്കുരുക്കിൽ നിന്നു രക്ഷപ്പെടുന്നത്.
വലിയ വാഹനങ്ങൾ അരൂർ ക്ഷേത്രം കവലയിൽനിന്ന് അരൂക്കുറ്റി റോഡ് വഴി തിരിഞ്ഞ് തുറവൂർ, ചേർത്തല എന്നിവിടങ്ങളിലൂടെയും, വൈറ്റിലയിൽനിന്ന് കോട്ടയം വഴിയും ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ തുറവൂരിൽ നിന്നു ടി.ഡി. റോഡ് വഴി തോപ്പുംപടിയിലേക്ക് പോകണമെന്നായിരുന്നു നിർദേശം. എന്നാൽ ഗതാഗത നിയന്ത്രണം കർശനമായി നടപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതാണ് ഗതാഗതക്കുരുക്കിനു കാരണമെന്നാണ് ആക്ഷേപം.