
ആലപ്പുഴ ജില്ലയിൽ ഇന്ന് (03-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
മുഹമ്മ ∙ ലേബർ സൊസൈറ്റി, മുഹമ്മ ആശുപത്രി, അമർ, മുഹമ്മ ജെട്ടി, ടിജി പോളിമർ, കുന്നപ്പള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 12 വരെയും, പാവട്ടക്കുളം, അഴീക്കോടൻ, മംഗലത്ത്, പാന്തേഴം, ലൂഥറൻ, പിവി എക്സ്പോർട്ട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 12 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ നോർത്ത് സെക്ഷൻ പരിധിയിലെ കാസിയ, കൊമ്മാടി ബൈപാസ്, കൊമ്മാടി പമ്പ് ഹൗസ്, പാലത്തണൽ, കാർത്യായനി, കൊമ്മാടി എക്സ്റ്റൻഷൻ, കേരള ബില്ലേഴ്സ്, എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ മരിയ മോണ്ടിസോറി, മജസ്റ്റിക്, പായൽകുളങ്ങര, അയ്യൻ കോയിക്കൽ വെസ്റ്റ്, കറുകത്തറ, നന്ദാവനം, വാഴക്കുളം, പുറക്കാട്, തൈച്ചിറ, കെഎൻഎച്ച്, സിയാന എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ഗതാഗത നിയന്ത്രണം
തുറവൂർ ∙ പഞ്ചായത്ത് പുത്തൻ കാവ്–പുത്തൻചന്ത റോഡ് പുനർനിർമാണ പ്രവൃത്തികൾ നാളെ ആരംഭിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് അസി.എൻജിനീയർ അറിയിച്ചു.
ഹിന്ദി ടൈപ്പ് റൈറ്റിങ്കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ∙ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സഹായത്തോടെ കേരള ഹിന്ദി പ്രചാര സഭയുടെ കീഴിൽ ആലപ്പുഴ മുല്ലയ്ക്കലിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ ഹിന്ദി മഹാ വിദ്യാലയത്തിന്റെ ഹിന്ദി അക്ഷരം മുതൽ സാഹിത്യാചാര്യ, ഹിന്ദി ടൈപ്പ് റൈറ്റിങ്, ഷോർട്ട് ഹാൻഡ് കെ ടെറ്റ്, ഹിന്ദി ഗ്രാമർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9497115847.
വിമുക്തഭട സഹായ കേന്ദ്രം തുടങ്ങാൻ അപേക്ഷിക്കാം
ആലപ്പുഴ∙ ജില്ലാ സൈനികക്ഷേമ ഓഫിസിന്റെ അധീനതയിലുള്ള ചെങ്ങന്നൂർ സൈനിക വിശ്രമ കേന്ദ്രത്തിനോടനുബന്ധിച്ചു വിമുക്തഭട സഹായ കേന്ദ്രം തുടങ്ങാൻ വിമുക്തഭടന്മാരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. താൽപര്യമുള്ളവർ 15നു മുൻപായി ജില്ലാ സൈനികക്ഷേമ ഓഫിസിൽ അപേക്ഷ നൽകണം. ഫോൺ: 04772245673. ഇമെയിൽ: [email protected]
കിക്മയിൽ എംബിഎ അഭിമുഖം
ആലപ്പുഴ ∙ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റിൽ എംബിഎ (ഫുൾടൈം) പ്രവേശന അഭിമുഖം 5നു രാവിലെ 10 മുതൽ കിക്മ കോളജ് ക്യാംപസിൽ നടക്കും. കേരള സർവകലാശാലയുടെയും എഐസിടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ ലോജിസ്റ്റിക്സ്, ബിസിനസ് അനലിറ്റിക്സ്, ഫിനാൻസ്, മാർക്കറ്റിങ്, ഹ്യുമൻ റിസോഴ്സ് എന്നിവയിൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും ഫിഷറീസ് സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർഥികൾക്കും സീറ്റ് സംവരണമുണ്ട്. പട്ടിക വിഭാഗത്തിനു സർക്കാർ, സർവകലാശാലാ നിബന്ധനകൾക്കു വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. 50% മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കെ-മാറ്റ്, സി-മാറ്റ്, ക്യാറ്റ് പ്രവേശന പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കും പ്രവേശനം നേടാം. ഫോൺ: 9496366741, 8547618290. വെബ്സൈറ്റ്: www.kicma.ac.in.
ഇലക്ട്രിക് വാഹന ടെക്നിഷ്യൻ കോഴ്സ്
ആലപ്പുഴ ∙ തിരുവല്ല കുന്നന്താനം കിൻഫ്ര പാർക്കിലെ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ ഇലക്ട്രിക് വാഹന സർവീസ് ടെക്നിഷ്യൻ കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. 6 സീറ്റുണ്ട്. ഫോൺ: 9495999688.
കേരളയിൽ പിജി, എംടെക് പ്രവേശനം
തിരുവനന്തപുരം∙ കേരള സർവകലാശാലയുടെ പഠന വകുപ്പുകളിലെ പിജി, എംടെക് പ്രവേശനത്തിന് ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു. യോഗ്യത:50% മാർക്കോടെ ബിരുദം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ മാർക്ക് അടിസ്ഥാനത്തിലാണ് അഡ്മിഷൻ. അപേക്ഷാഫീസ്: 2000 രൂപ. അവസാന തീയതി ഏപ്രിൽ 30.
ടൈം ടേബിൾ
∙ 6–ാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിസിഎ, ബിപിഎ, ബിഎംഎസ്, ബിഎസ്ഡബ്ല്യൂ, ബിവോക് (റഗുലർ – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് – 2013, 2019 അഡ്മിഷൻ) ഏപ്രിൽ 2025 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാ വിജ്ഞാപനം
∙ ഏപ്രിലിൽ നടത്തുന്ന എംഎ റഷ്യൻ (പാർട് ടൈം 3 വർഷം) 2017–20 ബാച്ചിന്റെ പ്രീവിയസ്, അവസാന വർഷ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ബിഎ/ബികോം/ബിഎസ്സി കംപ്യൂട്ടർ സയൻസ്/ബിഎസ്സി മാത്തമാറ്റിക്സ്/ബിബിഎ/ബിസിഎ(വിദൂരവിദ്യാഭ്യാസം) കോഴ്സുകളുടെ 5, 6 സെമസ്റ്റർ (റഗുലർ – 2022 അഡ്മിഷൻ, സപ്ലിമെന്ററി – 2020/2021 അഡ്മിഷൻ, മേഴ്സിചാൻസ് – 2017 മുതൽ 2019 അഡ്മിഷൻ വരെ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.