തുറവൂർ ∙ അരൂർ– തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന കൊച്ചിയിൽ നിന്നു ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന പാതയിൽ കുഴികളും പാതയിൽ പലയിടങ്ങളിലായി ഉയരവ്യത്യാസവും യാത്രക്കാരുടെ നടുവൊടിക്കുന്നു. ഉയരപ്പാത നിർമാണം 85 ശതമാനം പിന്നിടുമ്പോഴും ഉയരപ്പാതയുടെ താഴെക്കൂടിയുള്ള യാത്ര ദിവസേന അതികഠിനമാകുന്നു.
അരൂർ ബൈപാസ് കവല മുതൽ തുറവൂർ വരെയുള്ള 12.75 കിലോമീറ്റർ പാതയാണ് കുഴികൾ നിറഞ്ഞതോടെ കുതിര സവാരിക്ക് തുല്യമായ യാത്ര സമ്മാനിക്കുന്നത്.
ആലപ്പുഴയിൽ നിന്നു കൊച്ചിയിലേക്കു പോകുന്ന പടിഞ്ഞാറു പാതയിൽ തുറവൂർ ജംക്ഷൻ മുതൽ വടക്കോട്ടുള്ള ഭാഗത്ത് ടാറിങ് തുടങ്ങി. എന്നാൽ നാലുവരി പാതയുടെ കിഴക്ക് അരൂർ ബൈപാസ് കവലയിൽ നിന്നു തെക്കോട്ടു പോകുന്ന പാതയിൽ കുഴികൾ നിറഞ്ഞു.
യാത്ര തീർത്തും ദുസ്സഹമായി. നിർമാണത്തിന്റെ ഭാഗമായി തൂണുകൾക്ക് സമീപം സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡുകൾ നീക്കി.
എന്നാൽ തൂണുകളുടെ സമീപത്ത് പാതയുടെ ഉയരവ്യത്യാസവും, ഇരുമ്പ് ബാരിക്കേഡുകൾ സ്ഥാപിച്ചപ്പോൾ പാതയിൽ ഇരുമ്പ് കമ്പികൾ അടിച്ചുറപ്പിച്ചത് നീക്കം ചെയ്യാത്തതും വാഹന യാത്രക്കാരെ അപകടത്തിലാക്കുന്നു. 9 MINUTES AGO 10 MINUTES AGO 22 MINUTES AGO ഈ ഭാഗത്ത് കുഴികൾ നിറഞ്ഞതിനാൽ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ നിയന്ത്രണം തെറ്റി വശങ്ങളിലേക്ക് ഇടിച്ചു കയറുന്ന സംഭവങ്ങളും അനവധിയാണ്.
ഉയരപ്പാത നിർമാണം തുടങ്ങിയതിന് ശേഷം അൻപതിലേറെ പേരാണ് അപകടത്തിൽപെട്ട് ജീവൻ പൊലിഞ്ഞത്. ഭൂരിഭാഗവും റോഡിലെ കുഴികളും ഗതാഗത നിയന്ത്രണങ്ങളിലെ പോരായ്മയും മൂലമുണ്ടായ അപകടങ്ങളാണെന്നാണ് യാത്രക്കാരുടെ ആക്ഷേപം.
അടിയന്തരമായി റോഡിലെ കുഴികളും ഉയരവ്യത്യാസവും ഒഴിവാക്കി യാത്ര അപകടരഹിതമാക്കണം എന്നാണ് യാത്രക്കാരുടെ ആവശ്യം. അതേസമയം നിർമാണം പൂർത്തിയായ ഉയരപ്പാതയുടെ താഴെയുള്ള ഭാഗത്ത് ടാറിങ് ജോലികൾ പുരോഗമിക്കുകയാണെന്നും വൈകാതെ പ്രശ്നത്തിനു പരിഹാരമാകുമെന്നാണ് കരാറുകാർ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

