അമ്പലപ്പുഴ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരം രോഗികളെ വലച്ചു. കേരള മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെയാണ് ഒപി ബഹിഷ്കരണ സമരം ആരംഭിച്ചത്.
ഡോക്ടർമാർ സമരത്തിലാണെങ്കിലും പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ജൂനിയർ ഡോക്ടർമാരും ഒപിയിൽ പരിശോധന നടത്തിയിരുന്നു.
എങ്കിലും മുതിർന്ന ഡോക്ടർമാർ ഇല്ലാത്തതിനാൽ ഒപി ടിക്കറ്റെടുത്ത ശേഷം രോഗികൾ പലരും മടങ്ങിയെന്ന് ഇ–ഹെൽത്ത് പോർട്ടലിലെ കണക്കുകൾ സൂചിപ്പിക്കുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ 8 ഒപികളിലാണ് ഇ–ഹെൽത്ത് പോർട്ടൽ വഴി ഒപി ടിക്കറ്റ് നൽകുന്നത്.
അസ്ഥിരോഗ വിഭാഗം, മെഡിസിൻ, ഇഎൻടി, പ്രതിരോധ കുത്തിവയ്പ്, സർജറി, മനഃശാസ്ത്ര വിഭാഗം, നേത്രരോഗ വിഭാഗം, ശിശുപരിചരണ വിഭാഗം എന്നീ ഒപികളിലായി 1757 പേരാണ് ഒപി ടിക്കറ്റെടുത്തത്. എന്നാൽ ഡോക്ടർമാരുടെ അടുത്ത് പരിശോധനയ്ക്ക് എത്തിയത് 955 പേർ മാത്രമാണെന്ന് ഇ ഹെൽത്ത് പോർട്ടലിലുണ്ട്.
ഒപി കൗണ്ടറുകൾക്ക് മുൻപിൽ രോഗികളുടെ നീണ്ട നിരയുണ്ടായിരുന്നു. 11 MINUTES AGO 17 MINUTES AGO 32 MINUTES AGO സമരം നടത്തിയ ഡോക്ടർമാർ ആശുപത്രിക്കു മുന്നിൽ ധർണ നടത്തി.
കെജിഎംസിടിഎ ആലപ്പുഴ യൂണിറ്റ് പ്രസിഡന്റ് ഡോ.പി.എസ്.സജയ് ഉദ്ഘാടനം ചെയ്തു. സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ശ്രീകാന്ത്, ഡോ.നിതിൻ, ഡോ.ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളജിലെ ഡോക്ടർമാർ ഏറെ നാളായി സമരരംഗത്താണ്.
മെഡിക്കൽ വിദ്യാർഥികളുടെ ക്ലാസുകൾ മുടങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. ഒപിയും അടിയന്തര ചികിത്സയും ശസ്ത്രക്രിയയും ഒഴികെയുള്ള സേവനങ്ങളും അധ്യാപനവും ബഹിഷ്കരിച്ചായിരുന്നു ഇതുവരെ സമരം. ഇന്നലെ മുതൽ ഒപി ബഹിഷ്കരണം ആരംഭിച്ചു.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 9 മുതൽ ശസ്ത്രക്രിയകളും മറ്റു ചികിത്സകളും നിർത്തിവയ്ക്കുമെന്നും 11 മുതൽ പരീക്ഷാജോലികൾ ബഹിഷ്കരിക്കുമെന്നും കെജിഎംസിടിഎ ഭാരവാഹികൾ അറിയിച്ചു.
ശമ്പള കുടിശിക വിതരണം ചെയ്യുക, ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാൻ പുതിയ തസ്തികകൾ സൃഷ്ടിക്കുക, മെഡിക്കൽ കോളജ് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സംവിധാനങ്ങളും മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

