ആലപ്പുഴ∙ കായംകുളം മുതൽ അമ്പലപ്പുഴ വരെയുള്ള ഭാഗത്തു റെയിൽപാത ഇരട്ടിപ്പിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും നഷ്ടപരിഹാരം സംബന്ധിച്ചു കോടതികളിൽ തീർപ്പാകാനുള്ളതു നാനൂറോളം പരാതികൾ. സ്ഥലമേറ്റെടുത്തപ്പോൾ നൽകിയ നഷ്ടപരിഹാരം പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടി നൽകിയ പരാതികളാണിവ.
കഴിഞ്ഞ ദിവസം ഇത്തരമൊരു കേസിൽ റവന്യുവിന്റെ ട്രഷറി അക്കൗണ്ടിൽ നിന്നു തുക പിടിക്കാൻ ജില്ലാക്കോടതി ഉത്തരവിട്ടിരുന്നു. ഇതോടെ മറ്റു കേസുകളും ഉടൻ പരിഗണിക്കുമെന്നാണു പരാതിക്കാരുടെ പ്രതീക്ഷ.
റെയിൽവേക്കു സ്ഥലമേറ്റെടുത്തതു 2018–19ലാണ്. അന്നു തുടങ്ങിയ കേസ് ഹൈക്കോടതിയിൽ വരെയെത്തിയെങ്കിലും ജില്ലാ കോടതിയിലേക്കു മടക്കുകയായിരുന്നു.
കോടതി ഓരോ കേസും പരിഗണിച്ചു നടപടി സ്വീകരിക്കുന്നതിനു സമയമെടുക്കുന്നതിനാൽ നടപടികളും വൈകുകയാണ്.ദേശീയപാതയ്ക്കു സ്ഥലമേറ്റെടുത്തപ്പോഴും സമാനമായി നഷ്ടപരിഹാരം നിശ്ചയിച്ചതിൽ അപാകത ഉന്നയിച്ചു പരാതികൾ ഉയർന്നിരുന്നു. ഈ പരാതികളിൽ കലക്ടറാണ് അപ്പീൽ അധികാരി.
പരാതികളിൽ കലക്ടർ സ്വീകരിച്ച നടപടിയിലും ആക്ഷേപമുണ്ടെങ്കിലാണു കേസ് കോടതിയിലെത്തുക.
എന്നാൽ റെയിൽവേക്കു ഭൂമി ഏറ്റെടുക്കുമ്പോഴുള്ള പരാതികൾ നേരിട്ടു കോടതികളിലാണ് എത്തുന്നത്. ഇതാണ് ഇത്രയും കേസുകൾ കോടതിയിലെത്താൻ ഇടയാക്കിയത്.സംസ്ഥാനത്തെ ലാൻഡ് അക്വിസിഷൻ (എൽഎ) വിഭാഗമാണു സ്ഥലമേറ്റെടുത്തു റെയിൽവേക്കു കൈമാറിയത്. അതിനാൽ കേസുകളിൽ കോടതി നിർദേശിക്കുന്ന പണം നൽകേണ്ടതും എൽഎ വിഭാഗമാണ്.
റെയിൽവേ പിന്നീട് ഈ പണം നൽകുകയാണു ചെയ്യുന്നത്. പരാതിക്കാർക്ക് അനുകൂലമായി കോടതിവിധിയുണ്ടാകുന്ന കേസുകളിൽ 15% വരെ പലിശയോടെ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവിടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

