ആലപ്പുഴ ∙ രാമങ്കരി, നെടുമുടി, കൈനകരി, തകഴി, ചെറുതന, കരുവാറ്റ കൃഷിഭവനുകളുടെ പരിധിയിൽ പുഞ്ചക്കൃഷിക്കായി വിതച്ച് 45 ദിവസം വരെ പ്രായമായ പാടശേഖരങ്ങളിൽ തണ്ടുതുരപ്പന്റെ ആക്രമണം കാണുന്നുണ്ടെന്നും ജാഗ്രത വേണമെന്നും കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടർ അറിയിച്ചു. തുടർച്ചയായി വെള്ളം കെട്ടിക്കിടക്കുന്ന നിലങ്ങളിലും മണ്ണിലെ അമ്ലതകൊണ്ടു വിളയുടെ ആരോഗ്യം മെച്ചമല്ലാത്ത നിലങ്ങളിലുമാണു കീടബാധ കൂടുതലായി കാണുന്നത്.
കീടബാധ കാണപ്പെടുന്ന പാടശേഖരങ്ങളിൽ എല്ലാ കർഷകരും ഒരേ രീതിയിൽ കീടനാശിനി പ്രയോഗം നടത്തിയാൽ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കും.
ചില പാടശേഖരങ്ങളിൽ കരിഞ്ചാഴിയുടെ സാന്നിധ്യവും ചെറിയ തോതിൽ കാണുന്നുണ്ട്. എന്നാൽ ആക്രമണം രൂക്ഷമാകാൻ സാധ്യതയില്ല.
തണ്ടുതുരപ്പനും കരിഞ്ചാഴിക്കുമെതിരെ തളിപ്രയോഗത്തേക്കാൾ തരി രൂപത്തിലുള്ള കീടനാശിനികൾ മണ്ണിൽ ചേർത്തു കൊടുക്കുന്ന രീതിയാണ് കൂടുതൽ ഫലപ്രദം. കർഷകർ സാങ്കേതിക ഉപദേശം സ്വീകരിച്ചു മാത്രം നിയന്ത്രണ മാർഗങ്ങൾ കൈക്കൊള്ളണമെന്നും പ്രോജക്ട് ഡയറക്ടർ പറഞ്ഞു.
കർഷകർ ശ്രദ്ധിക്കാൻ
വിതച്ച് ആദ്യ 50 ദിവസം വരെയുള്ള വിളയിൽ കീടനാശിനികൾ തളിക്കുന്നതു മിത്രപ്രാണികളുടെ നാശത്തിനും അതുവഴി കീടസംഖ്യ ഏകപക്ഷീയമായി കൂടാനും കാരണമാകും.
തണ്ടുതുരപ്പന്റെ മുട്ടക്കൂട്ടങ്ങൾ കൂടുതലായി കാണുന്ന സാഹചര്യത്തിൽ അനുയോജ്യമായ തരി രൂപത്തിലുള്ള കീടനാശിനികൾ വളത്തോടൊപ്പം ചേർത്തുകൊടുക്കണം. ഇപ്രകാരം ചേർത്തു കൊടുക്കുമ്പോൾ കണ്ടത്തിൽ മിനുക്കം (ചെറിയ തോതിൽ) വെള്ളം ഉണ്ടായിരിക്കണം.
ബന്ധപ്പെടേണ്ട
നമ്പർ
രാമങ്കരി- 9633815621
നെടുമുടി- 8547865338
കൈനകരി- 9961392082
തകഴി- 9747731783
ചെറുതന- 9747962127
കരുവാറ്റ- 8281032167
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

