ആലപ്പുഴ∙ ചോറ്റാനിക്കര കക്കാട്ട് യുവാവിനെ കുത്തിപ്പരുക്കേൽപിച്ച ശേഷം രക്ഷപ്പെട്ട അഞ്ചംഗ സംഘത്തെ പൊലീസ് പിന്തുടർന്ന് ആലപ്പുഴയിൽനിന്നു പിടികൂടി.
കക്കാട് പരസ്യ കമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം അതിരമ്പുഴ സ്വദേശിയായ പി.ഡി.ബിനിലിനെ(30) ആക്രമിച്ച സ്റ്റാലിൻ, അർജുൻ, ഷെമീർ, അഖിൽ, വിധുകുമാർ എന്നിവരെയാണ് ആലപ്പുഴ കൺട്രോൾ റൂം, ചോറ്റാനിക്കര, ആലപ്പുഴ സൗത്ത് പൊലീസ് സംയുക്തമായി നടത്തിയ നീക്കത്തിലൂടെ കസ്റ്റഡിയിലെടുത്തത്. ഞായർ രാത്രി ഒരു മണിയോടെ കക്കാടുള്ള ജോലി സ്ഥലത്തു ബിനിലിനെ സംഘം അടിക്കുകയും കത്തി ഉപയോഗിച്ച് കുത്തുകയും ചെയ്തത്.
ബിനിലിനൊപ്പം ജോലി ചെയ്യുന്ന സുഹൃത്തുമായി പ്രതികൾക്കുള്ള വൈരാഗ്യമാണ് അക്രമത്തിലേക്കെത്തിയതെന്നാണു വിവരം. സുഹൃത്തിനും പരുക്കേറ്റിട്ടുണ്ട്.
ഗുരുതരമായി പരുക്കേറ്റ ബിനിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
സംഭവശേഷം മുങ്ങിയ പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണു പ്രതികൾ വലയിലായത്. ചോറ്റാനിക്കര പൊലീസിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് നാലോടെ ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നു കൺട്രോൾ റൂം എസ്ഐമാരായ ജയചന്ദ്രമേനോൻ, സജികുമാർ എന്നിവരാണു പ്രതികളെ കസ്റ്റഡിയിലെടുത്തത്.
പ്രതികളെ ചോറ്റാനിക്കര പൊലീസിനു കൈമാറി. പിടിയിലായവരിൽ കാപ്പ, ഗുണ്ടാ കേസുകളിൽ ഉൾപ്പെട്ടവരാണെന്നാണു വിവരം.
അക്രമത്തിന്റെ കാരണം വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ചോറ്റാനിക്കര ഇൻസ്പെക്ടർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

