അർത്തുങ്കൽ ∙ ക്രിക്കറ്റ് ലോകത്തെ ‘പറക്കും ഫീൽഡർ’ ജോണ്ടി റോഡ്സ് ആലപ്പുഴ അർത്തുങ്കൽ ക്രിക്കറ്റ് ക്ലബിൽ കളിക്കാൻ എത്തിയത് യുവാക്കൾക്ക് കൗതുകമായി. ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി കായൽ യാത്ര ആസ്വദിക്കുന്നതിനാണ് ഭാര്യ മെലാനി, മക്കളായ ഡാനിയേല, റോസ് എന്നിവർക്കൊപ്പം താരം കിഴക്കിന്റെ വെനീസിലെത്തിയത്.
ഇതിനിടെയാണ് താരം അർത്തുങ്കലിൽ താമസിച്ചിരുന്ന റിസോർട്ടിനു സമീപം ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാക്കളെ പരിചയപ്പെട്ടത്. നാളെ കളിക്കാൻ തീർച്ചയായും വരുമെന്ന് യുവാക്കൾക്ക് ഉറപ്പുകൊടുത്ത താരം പിറ്റേന്ന് ക്രിക്കറ്റ് കളിക്കാൻ തനി നാടൻ സ്റ്റൈലിൽ സൈക്കിളിൽ അർത്തുങ്കൽ ബീച്ചിൽ കളിക്കാൻ എത്തുകയായിരുന്നു.
കായൽ യാത്രയ്ക്കു ശേഷം താരവും കുടുംബവും വൈകിട്ട് ആനകളെ കാണുന്നതിനായി സിപിഐ നേതാവ് ജി.കൃഷ്ണപ്രസാദിന്റെ കലവൂരിലെ വസതിയിലുമെത്തി.
മറ്റു വളർത്തുമൃഗങ്ങളെയും പക്ഷികളെയും നേരിൽ കണ്ടു. ഇവിടെ സജ്ജീകരിച്ചിട്ടുള്ള ഗ്ലാസ് ബ്രിജ്, സ്കൈ സൈക്കിൾ എന്നിവയും താരം ആസ്വദിച്ചു.
വൈകിട്ടോടെ കൊച്ചിയിലേക്ക് മടങ്ങിയ താരവും കുടുംബവും അടുത്ത ദിവസം ഗോവയിലേക്കു പോകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]