ആലപ്പുഴ∙ ഓണക്കാലമായിട്ടും പഞ്ഞമാസ സമ്പാദ്യ സമാശ്വാസ പദ്ധതിയുടെ രണ്ടും മൂന്നും ഗഡുക്കൾ ലഭിക്കാതെ മത്സ്യത്തൊഴിലാളികൾ. സമാശ്വാസ പദ്ധതി പ്രകാരം തൊഴിലാളികൾ 1500 രൂപ അടയ്ക്കുമ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളും ഇതേ തുക ഇട്ട് മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ 3 ഗഡുക്കളായി 4500 രൂപ വിതരണം ചെയ്യേണ്ടതാണ്.
എന്നാൽ 1500 രൂപ മാത്രമാണു കിട്ടിയത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതം കിട്ടാനുണ്ട്.
മോശം കാലാവസ്ഥയും കപ്പൽ അപകടങ്ങളും കാരണം മീൻപിടിത്തം നടന്ന ദിവസങ്ങൾ കുറവായിരുന്നു.
കടലിൽ വീണ കണ്ടെയ്നറുകളിൽ തട്ടി വല നഷ്ടമായവരുമുണ്ട്. മത്സ്യലഭ്യതയും കുറഞ്ഞു.
മത്സ്യത്തൊഴിലാളികൾ കടുത്ത പ്രതിസന്ധി നേരിടുമ്പോൾ ഓണമെത്തിയിട്ടും സമാശ്വാസത്തുക നൽകാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്.
പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ എല്ലാവർക്കും നൽകുമ്പോൾ മത്സ്യത്തൊഴിലാളികൾക്കു കേന്ദ്ര, സംസ്ഥാന വിഹിതമായ 3000 രൂപ ഓണക്കാലമായിട്ടും നൽകാത്തത് അവഗണനയാണെന്നു കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആരോപിച്ചു. ദുരിതകാലത്തു മത്സ്യത്തൊഴിലാളികൾക്കു പ്രത്യേക പാക്കേജ് അനുവദിക്കേണ്ട
സ്ഥാനത്താണിതെന്നു ജില്ലാ പ്രസിഡന്റ് രാജു ആശ്രയം, സെക്രട്ടറി ആന്റണി കുരിശുങ്കൽ എന്നിവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]