ആറാട്ടുപുഴ∙ കടൽക്ഷോഭത്തിൽ ആറാട്ടുപുഴ തീരദേശ റോഡരികിൽ അടിഞ്ഞ മണ്ണ് അപകട ഭീഷണിയാകുന്നു.
കഴിഞ്ഞ ഞായറാഴ്ച കാർത്തിക ജംകംഷനു സമീപം റോഡരികിലെ മണ്ണിൽ പുതഞ്ഞു നിയന്ത്രണം വിട്ട് തെറിച്ചുവീണ ബൈക്ക് യാത്രികൻ സ്വകാര്യ ബസിന് അടിയിൽപെട്ട് മരിച്ചിരുന്നു. വലിയഴീക്കൽ മുതൽ ആറാട്ടുപുഴ ജംക്ഷൻ വരെ തീരദേശ റോഡിന്റെ മിക്ക ഭാഗങ്ങളിലും കടൽ മണ്ണ് മൂടിയ നിലയിലാണ്. ഏതാനും ആഴ്ചകൾക്ക് മുൻപ് ഉണ്ടായ ശക്തമായ കടലാക്രമണത്തിൽ അടിഞ്ഞ മണ്ണാണിത്.
റോഡരികിൽ നിന്ന് മണ്ണ് പൂർണമായും നീക്കം ചെയ്യാൻ അധികൃതർ തയാറാകാത്തതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇരുചക്രവാഹനക്കാർക്ക് റോഡരികിലേക്ക് വാഹനം ഒതുക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് വാഹനം മണ്ണിൽ പുതഞ്ഞു അപകടങ്ങൾ ഉണ്ടാകുന്നത്.
സാധാരണ പഞ്ചായത്ത് അധികാരികളോ, പൊതുമരാമത്ത് വിഭാഗമോ ആണ് റോഡിൽ അടിയുന്ന മണ്ണ് നീക്കം ചെയ്യുന്നത്. അപകടങ്ങൾ കൂടുമ്പോൾ പ്രദേശവാസികൾ തന്നെ മുന്നിട്ടിറങ്ങി മണ്ണ് നീക്കം ചെയ്യാറുമുണ്ട്.
അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കാർത്തിക ജംക്ഷൻ, പെരുമ്പള്ളി എന്നിവിടങ്ങളിൽ തീരദേശ റോഡിന് അരികിലെ മണ്ണ് പൂർണമായും നീക്കം ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]