ആലപ്പുഴ ∙ സെപ്റ്റംബർ ഒന്നു മുതൽ 12 വരെ ഡൽഹിയിൽ നടക്കുന്ന ഓൾ ഇന്ത്യ തൽ സൈനിക് ക്യാംപിൽ ഹെൽത്ത് ആൻഡ് ഹൈജീൻ വിഭാഗത്തിൽ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിനെ പ്രതിനിധീകരിച്ച് 8 കേരള ബറ്റാലിയൻ എൻസിസി യൂണിറ്റിലെ അണ്ടർ ഓഫിസർ ജെ.സൂര്യനാരായണൻ പങ്കെടുക്കും. മാവേലിക്കര ബിഷപ് മൂർ കോളജിലെ ഇംഗ്ലിഷ് സാഹിത്യം മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ്.
കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ ഇന്റർ ഗ്രൂപ്പ് മത്സരത്തിൽ വെള്ളി മെഡൽ നേടിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കറ്റാനം ഭരണിക്കാവ് അമ്പനാട്ട് സായൂജ്യത്തിൽ ജയകൃഷ്ണൻ ഉണ്ണിത്താന്റെയും ജയശ്രീയുടെയും മകനാണ്.
സഹോദരൻ ജെ.ദേവനാരായണൻ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]