എടത്വ ∙ വരുന്ന 3 വർഷത്തിനുള്ളിൽ കുട്ടനാട്ടിലെ ശുദ്ധജലക്ഷാമത്തിനു പരിഹാരം ആകുമെന്നും അതിനായി 1000 കോടിയുടെ പദ്ധതിയാണ് കുട്ടനാട്ടിൽ നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിപിഎം എടത്വ വടക്ക് ലോക്കൽ കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനവും സ്നേഹ വീട് താക്കോൽ കൈമാറൽ ചടങ്ങുമായി ബന്ധപ്പെട്ട
യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ലൈഫ് പദ്ധതിയിൽ പെടുത്തി പാവപ്പെട്ടവർക്ക് 4 ലക്ഷം രൂപ അനുവദിക്കുന്നതിൽ 75000 രൂപ മാത്രമാണ് കേന്ദ്ര വിഹിതം.
അതു ലഭിക്കണമെങ്കിൽ നരേന്ദ്ര മോദിയുടെ ഫോട്ടോ വയ്ക്കണം എന്നാണ് പറയുന്നത്. അത് വിരോധാഭാസമാണ്.
ഫോട്ടോ വച്ചിട്ടുള്ള കാശ് വേണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. നരേന്ദ്ര മോദിയുടെ ഫോട്ടോ വച്ച് ജനങ്ങളെ എന്തിനാണ് പേടിപ്പിക്കുന്നത് എന്നു വിചാരിച്ചാണ് നടപടി എന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക നയത്തിൽ കേന്ദ്രം കേരളത്തിന്റെ കഴുത്ത് ഞെരിക്കുകയാണ്.
ജിഎസ്ടി കുറയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിന് നഷ്ടപരിഹാരം അനുവദിക്കാതെ കേരളത്തെ കടക്കെണിയിലാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.സിപിഎം ജില്ലാ സെക്രട്ടറി ആർ.
നാസർ താക്കോൽ കൈമാറി. സംഘാടക സമിതി ചെയർമാൻ റെജി പി.വർഗീസ് അധ്യക്ഷത വഹിച്ചു. പി.ആർ.
വിജയരാഘവൻ സ്മാരക ഹാൾ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആർ. ഭഗീരഥൻ, വി.ടി.ശിവൻ സ്മാരക മിനി ഹാൾ മുൻ എംഎൽഎ കെ.കെ.
ഷാജു,
എ.കെ. ഉത്തമൻ സ്മാരക റീഡിങ് റൂം ഉദ്ഘാടനം ഏരിയ സെക്രട്ടറി കെ.എസ്.
അനിൽകുമാർ എന്നിവർ നിർവഹിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി തങ്കച്ചൻ പാട്ടത്തിൽ, ജില്ലാ കമ്മിറ്റിയംഗം ജി. ഉണ്ണിക്കൃഷ്ണൻ, കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി.
പ്രസാദ്, എസ്. സുധിമോൻ, എ.ഡി.
കുഞ്ഞച്ചൻ, എസ്. അജയകുമാർ, കെ.എൽ.ബിന്ദു, ജസ്റ്റസ് ശാമുവൽ, എം.വി.
ശശീന്ദ്ര ബാബു, യു. വിപിൻ, ജസ്റ്റിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]