റെയിൽവേ ഗേറ്റ് അടയ്ക്കും
ആലപ്പുഴ ∙ മാരാരിക്കുളം, ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ആശാൻ കവല ഗേറ്റും കല്ലൻ ഗേറ്റും ഇന്നു രാവിലെ 8നും വൈകിട്ട് 6നും ഇടയിൽ 3 മണിക്കൂർ അറ്റകുറ്റപ്പണിക്കായി അടയ്ക്കും. വാഹനങ്ങൾ തൊട്ടടുത്തുള്ള ഗേറ്റുകൾ വഴി പോകണം.
വൈദ്യുതി മുടക്കം
ആലപ്പുഴ ∙ നോർത്ത് സെക്ഷനിൽ എസ്.വിഹാർ, മട്ടാഞ്ചേരി ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
അമ്പലപ്പുഴ ∙ റെയിൽവേ സ്റ്റേഷൻ, വെള്ളാഞ്ഞിലി, വെള്ളാഞ്ഞിലി മസ്ജിദ്, കോവിൽപറമ്പ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര ∙ ഗലീലിയ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
വാർഷികാഘോഷം
ആലപ്പുഴ ∙ ശാന്തിഭവൻ അനാഥാലയത്തിൽ വാർഷികാഘോഷവും മാത്യു ആൽബിന്റെ ജീവചരിത്ര പുസ്തക പ്രകാശനവും ഇന്ന് നടക്കും.
ചുമർച്ചിത്ര പ്രദർശനം
ആലപ്പുഴ ∙പഴവീട് വിജ്ഞാന പ്രദായിനിയിൽ ഇന്നും നാളെയും ചുമർച്ചിത്ര പ്രദർശനം നടക്കും.
രാവിലെ പത്തിനു ദേശീയ അധ്യാപക അവാർഡ് ജേതാവ് ജിനു ജോർജ് ഉദ്ഘാടനം നിർവഹിക്കും. നാളെ മുതൽ പായസമേള
ആലപ്പുഴ ∙ കെടിഡിസിയുടെ കളപ്പുര റിപ്പിൾ ലാൻഡ് ഹോട്ടലിൽ നാളെ മുതൽ 5 വരെ പായസമേള നടത്തും.
അടപ്രഥമൻ, പാലട പ്രഥമൻ, പാൽപായസം, കടല പ്രഥമൻ, പരിപ്പ് പ്രഥമൻ എന്നിവയുണ്ടാകും.
ഒരു ലീറ്റർ പായസത്തിനു 360 രൂപ, അര ലീറ്ററിന് 190, ഓണസദ്യ 399 എന്നിങ്ങനെയാണു നിരക്ക്. ഉത്രാടം, തിരുവോണം നാളുകളിൽ 24ൽ ഏറെ വിഭവങ്ങളുള്ള ഓണസദ്യയും ഉണ്ടാകും.
ഫോൺ: 9400008675, 9400008692.
വഞ്ചിപ്പാട്ട് മത്സരം
ചെങ്ങന്നൂർ ∙ ഗുരു ചെങ്ങന്നൂർ ട്രോഫിക്ക് വേണ്ടിയുള്ള ചെങ്ങന്നൂർ ചതയം ജലോത്സവത്തിനു മുന്നോടിയായുള്ള വഞ്ചിപ്പാട്ട് മത്സരം നാളെ 3.30 ന് മുണ്ടൻകാവിലെ ചതയം ജലോത്സവ പവിലിയനിൽ നടക്കും. നടൻ ജോസ് ശോണാദ്രി ഉദ്ഘാടനം ചെയ്യും.
പടിഞ്ഞാറൻ മേഖലയിലെ വഞ്ചിപ്പാട്ട് ആചാര്യന്മാരെ ചടങ്ങിൽ ആദരിക്കുമെന്നു കൺവീനർ പ്രസാദ് തിരമത്ത് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]