
അമ്പലപ്പുഴ∙ ഡോ. സുകുമാർ അഴീക്കോട് തത്ത്വമസി നോവൽ പുരസ്കാരം സി .ഗണേഷിന്റെ ‘ ബംഗ, സുജിത്ത് ഭാസ്കറിന്റെ ജലസ്മാരകം എന്നീ കൃതികൾ നേടി.
11,111 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ആഗസ്റ്റ് 9ന് അമ്പലപ്പുഴ കുഞ്ചൻ സ്മാരക ഹാളിൽ നടക്കുന്ന തത്ത്വമസി സാഹിത്യോത്സവത്തിൽ വച്ച് എഴുത്തുകാരൻ കുരീപ്പുഴ ശ്രീകുമാർ വിതരണം ചെയ്യുമെന്ന് പ്രോഗ്രാം ചെയർമാൻ ടി. ജി വിജയകുമാർ അറിയിച്ചു.
റിട്ട ജസ്റ്റിസ് കമാൽ പാഷ, ടി.ജി വിജയകുമാർ, ഐമനം ജോൺ, ബി.
രാമചന്ദ്രൻ നായർ എന്നിവര ടങ്ങുന്ന ജൂറിയാണ് പുരസ്കാരത്തിന് അർഹരായവരെ തെരഞ്ഞെടുത്തത്.
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസറായ സിഗണേഷിന്റെ ബംഗയ്ക്ക് ലഭിക്കുന്ന മൂന്നാമത്തെ പുരസ്കാരമാണിത്. മുമ്പ് തിലകൻ സ്മാരക പുരസ്കാരവും നമ്പീശൻ മാസ്റ്റർ സ്മാരക പുരസ്കാരവുമാണ് ലഭിച്ചത്.
കണ്ണൂർ സ്വദേശിയായ സുജിത്ത് ഭാസ്കറിന്റെ ആദ്യ നോവലാണ് പുരസ്കൃത കൃതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]