
തോട്ടപ്പള്ളി∙ അപകടത്തിൽപ്പെട്ട മത്സ്യ തൊഴിലാളികൾക്ക് പുതുജീവൻ പകർന്ന് തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ്.
കഴിഞ്ഞ ദിവസം രാത്രി നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഏഴംഗസംഘം അടങ്ങുന്ന ബോട്ട് ആണ് അപകടത്തിൽപ്പെട്ടത്.
ബോട്ട് കടലിൽ മുങ്ങിത്താഴുന്നതായി രാത്രി പത്തര മണിയോടുകൂടി തോട്ടപ്പള്ളി കോസ്റ്റൽ പൊലീസിന് അലെർട് മെസേജ് ലഭിക്കുകയും തുടർന്ന് പ്രതികൂല കാലാവസ്ഥ ആയിരുന്നിട്ടും ഒട്ടും സമയം പാഴാക്കാതെ രക്ഷാപ്രവർത്തനത്തിന് പുറപ്പെടുകയുമായിരുന്നു.
ബോട്ടിലെ തൊഴിലാളികളുമായി നിരന്തരം ബന്ധപ്പെട്ടതിലൂടെ അവരുടെ ശരിയായ ദിശ മനസിലാക്കുകയും, ശക്തമായ കാറ്റും തിരയും ഉണ്ടായിരുന്നിട്ടും രക്ഷാ പ്രവർത്തനത്തിൽ നിന്നും പിന്മാറാതെ തിരച്ചിൽ തുടരുകയും ചെയ്തു. രാവിലെ ഏഴു മണിയോടുകൂടി ബോട്ടിൽ ഉണ്ടായിരുന്ന എല്ലാ തൊഴിലാളികളെയും സുരക്ഷിതമായി തിരികെ എത്തിക്കാനും സാധിച്ചു.
മൂന്ന് തമിഴ്നാട് സ്വദേശികളും മൂന്ന് ആസാം സ്വദേശികളും ഒരു ആന്ധ്രാ സ്വദേശിയുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
മുക്കാൽ ഭാഗത്തോളം മുങ്ങിയതിനാൽ ബോട്ട് വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. അതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
രക്ഷാപ്രവർത്തനത്തിനായി എസ്.ഐ സാബു കെയുടെ നേതൃത്വത്തിൽ, എ.എസ്.ഐ നജീബ് എസ്, സീനിയർ.സി.പി.ഒ അജികുമാർ,സി.പി.ഒ മാരായ മാർഷൽ എം, ജിബിൻ സണ്ണി, അനീഷ് ആനന്ദൻ, ബോട്ട് ഡ്രൈവർ യു.
സുനിൽ, ബോട്ട് സ്രാങ്ക് അഭിലാഷ്, കോസ്റ്റൽ വാർഡന്മാരായ ശ്രീമോൻ, ജെയ്സൺ എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]