
മാവേലിക്കര∙ ‘എ ഐ കാലഘട്ടത്തിലെ ഗവേഷണ രൂപകൽപ്പന: ഒരു പ്രായോഗിക സമീപനം’ എന്ന വിഷയത്തിൽ ഏകദിന ദേശീയ ശിൽപശാലയും ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ELTAI) ആലപ്പുഴ ചാപ്റ്റർ ഉദ്ഘാടനവും ബിഷപ്പ് മൂർ കോളജിൽ നടന്നു. കോളജിലെ ഇംഗ്ലീഷ് വിഭാഗവും, കേരള സർവകലാശാലയിലെ സെന്റർ ഫോർ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ്ങും, എൽറ്റായുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ദേശീയതലത്തിലെ അറുപതോളം കോളജുകളിൽ നിന്നും സ്കൂളുകളിൽ നിന്നുമായി എൻപതിൽപരം അധ്യാപകരും ഗവേഷകരും ശിൽപശാലയിൽ പങ്കെടുത്തു.
എൽറ്റായുടെ കേരളമേധാവിയും കേരള സർവകലാശാലയിലെ ഇൻസ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷിലെ പ്രൊഫസറുമായ ഡോ. ലാൽ സി.എ.
എൽറ്റായുടെ ആലപ്പുഴ ചാപ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ബിഷപ്പ് മൂർ കോളജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ.
നായർ അനുപ് ചന്ദ്രശേഖരനെ ചാപ്റ്റർ കൺവീനറായും, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അനേജ് സോമരാജിനെ കോ-കൺവീനറായും തിരഞ്ഞെടുത്തു.
കോളജ് പ്രിൻസിപ്പൽ ഡോ.
രഞ്ജിത്ത് മാത്യു എബ്രഹാം പ്രോഗ്രാമിന്റെ അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.സുമ അലക്സാണ്ടർ സ്വാഗതം അർപ്പിച്ചു.
എൽറ്റായ് ദേശീയ സെക്രട്ടറി ഡോ. എം.എസ്.
സേവ്യർ പ്രദീപ് സിംഗ് സാങ്കേതിക സെഷനുകൾക്ക് നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]