
ദേശീയപാത നിർമാണം: ഓടകൾ അടഞ്ഞുകിടക്കുന്നു; വെള്ളം എങ്ങോട്ടൊഴുകണം? ജനം ആരോടു പറയണം?
കായംകുളം∙ ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയത കായംകുളത്തും കൃഷ്ണപുരത്തും വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയും വെള്ളത്തിലാക്കി. എംഎസ്എം കോളജിന് സമീപം ദേശീയപാതയ്ക്ക് ഇരുവശങ്ങളിലുമായി ഇരുപതോളം വീടുകളും ഒട്ടേറെ കടകളുമാണ് മഴയിൽ വെള്ളത്തിലായത്.
പല ഭാഗങ്ങളിലും വെള്ളം ഒഴുകിപ്പോകാനാകാതെ ഓട അടഞ്ഞുകിടക്കുകയാണ്.
നഗരസഭ, ദേശീയപാത അതോറിറ്റി എന്നിവയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി എടുത്തില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കൃഷ്ണപുരം കുന്നത്താലുംമൂട് ജംക്ഷന് സമീപം ദേശീപാത ഉയരത്തിൽ നിർമിച്ചത് വീടുകൾക്കും കടകൾക്കും ഭീഷണിയായിട്ടുണ്ട്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉയരപ്പാത നിർമാണം നടക്കുന്ന ചേപ്പാട് ജംക്ഷനും വെള്ളക്കെട്ടിലായി.
സമീപത്തെ 2 സ്കൂളിലെ കുട്ടികളെ ഉൾപ്പെടെ ഈ വെള്ളക്കെട്ടു ബുദ്ധിമുട്ടിലാക്കുന്ന സ്ഥിതിയാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ചേപ്പാട് യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു.
കടലാക്രമണം: 10 വർഷത്തിനിടെ കടലെടുത്തത് 12 വീടുകൾ
ആറാട്ടുപുഴ∙കടൽഭിത്തി ദുർബലമായതോടെ ആറാട്ടുപുഴ പത്തിശ്ശേരി ഭാഗത്ത് കടൽക്ഷോഭം രൂക്ഷം. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കടലാക്രമണത്തിൽ വലിയ നാശമാണ് പ്രദേശത്ത് ഉണ്ടായത്.
വലിയ കടവിൽ പടീറ്റതിൽ സുലജ, സിന്ധു ഭവനത്തിൽ രാധ, പുത്തൻപുരയിൽ ലൈല എന്നിവരുടെ വീടുകൾ കടലാക്രമണത്തിൽ ഭാഗികമായി തകർന്നു. കനത്ത മഴയിലും കാറ്റിലും തറയിൽ കടവ് പുത്തൻമണ്ണേൽ
മിനി മോളുടെ വീടിനു മുകളിലേക്ക് വീണ മരം.
10 വർഷത്തിനിടയിൽ പത്തിശേരിൽ ജംക്ഷൻ മുതൽ കല്ലശ്ശേരി പടിഞ്ഞാറ് വരെ 12 വീടുകളും ഒരു പീലിങ് ഷെഡും ആണ് കടലെടുത്ത് പോയത്. 32 വർഷം മുൻപ് ഇവിടെ നിർമിച്ച കടൽഭിത്തി കാലാകാലങ്ങളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താത്തത് മൂലം ദുർബലമായി. മിക്ക സ്ഥലങ്ങളിലും കടൽഭിത്തി പൂർണമായും കടലിൽ താഴ്ന്നു.
കടൽഭിത്തി ദുർബല പ്രദേശങ്ങളിലൂടെയാണ് തിരമാലകൾ ശക്തമായി കരയിലേക്ക് അടിച്ചു കയറുന്നത്. കടൽ കടന്നു 30 മീറ്ററിൽ അധികം കര കടലെടുത്തിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]