ആലപ്പുഴ ∙ മൗണ്ട് കാർമൽ കത്തീഡ്രലിന്റെ അൾത്താരയുടെ മുകളിൽ 93 വർഷമായി വിശ്വാസികൾക്ക് പുണ്യദർശനമായി യേശുവിന്റെ അന്ത്യത്താഴ വിരുന്നിന്റെ ചിത്രം. 40 അടി നീളവും 14 അടി വീതിയുമുള്ള ചിത്രം അനശ്വര ചിത്രകാരൻ ലിയനാർദോ ഡാവിഞ്ചി വരച്ച അന്ത്യത്താഴ ചിത്രത്തേക്കാൾ വലുപ്പം കൂടിയതാണ്. മലയാളിയായ ചിത്രകാരൻ എ.ടി.ജോൺ അരേശേരിൽ വരച്ചതാണ് ‘അന്തിമഭോജനം’ എന്നു പേരിട്ടിരിക്കുന്ന ഈ എണ്ണച്ചായച്ചിത്രം.
കൊച്ചി രൂപതയുടെ ഭാഗമായിരുന്നപ്പോൾ 1809ൽ സ്ഥാപിച്ച പുരാതന ദേവാലയത്തിൽ 1933ലാണ് ചിത്രം സ്ഥാപിച്ചത്.
ചെറുപ്പം മുതലേ ചിത്രകലയിൽ താൽപര്യമുണ്ടായിരുന്ന എ.ടി.ജോൺ ജന്മനാടായ അർത്തുങ്കൽ ചേന്നവേലിയിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മദ്രാസ് ഫൈനാർട്സ് കോളജിൽ ചിത്രരചനയിൽ ഉന്നത പഠനം നടത്തി. തുടർന്നു നാട്ടിലെത്തിയ അദ്ദേഹം ആലപ്പുഴ എസ്ഡിവി സ്കൂളിൽ ചിത്രകലാധ്യാപകൻ, എസ്ഡി കോളജിന്റെ ആർട്ടിസ്റ്റ്, ഡിസൈനർ തുടങ്ങിയ ജോലികൾ ചെയ്തു.
അക്കാലത്ത് എണ്ണച്ചായത്തിലും ജലച്ചായത്തിലും നിരവധി ചിത്രരചനകൾ നടത്തി.
അതിൽ ചിലതെല്ലാം എസ്ഡിവി അടക്കം പല സ്കൂളുകളിലും ആരാധനാലയങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് രചനയെന്നു വിശേഷിപ്പിക്കുന്ന ക്രിസ്തുവിന്റെ അന്തിമഭോജനം എന്ന എണ്ണച്ചായച്ചിത്രം 1933 സെപ്റ്റംബർ 6ന് പൂർത്തിയാക്കി അന്നത്തെ കത്തീഡ്രൽ ദേവാലയത്തിൽ സ്ഥാപിച്ചു.
കത്തീഡ്രൽ 1994ൽ തകർന്നു വീണെങ്കിലും ഈ ചിത്രമടക്കം പെയ്ന്റിങ്ങുകളും പുരാതനമായ അൾത്താരയും കേടുപാട് സംഭവിക്കാതെ നിലനിന്നു. പുതിയ കത്തീഡ്രലിന്റെ നിർമാണം പൂർത്തിയായപ്പോൾ ചിത്രം അൾത്താരയുടെ മുകളിൽ തന്നെ സ്ഥാപിക്കുകയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

