എസി റോഡിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം:
മങ്കൊമ്പ് ∙ എസി റോഡിൽ കൈനകരി ജംക്ഷൻ മുതൽ കൈനകരി പഞ്ചായത്ത് ഓഫിസ് വരെയുള്ള ഭാഗത്തു റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ വഴിയുള്ള വാഹന ഗതാഗതം നാളെ മുതൽ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ഭാഗികമായി നിയന്ത്രിച്ചു. ഈ വഴിയുള്ള കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ പൂപ്പള്ളി വഴി കൈനകരിക്കുള്ള റോഡിലൂടെ തിരിഞ്ഞു പോകണമെന്നു പൊതുമരാമത്ത് നിരത്തു വിഭാഗം കുട്ടനാട് അസി.
എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഇന്റർ സ്കൂൾ ടീം ചെസ് സിലക്ഷൻ ചാംപ്യൻഷിപ് 5ന്
മാന്നാർ ∙ ചെസ് അസോസിയേഷൻ ആലപ്പുഴ സൗത്ത് സോണും മാന്നാർ ഭുവനേശ്വരി സ്കൂളും ചേർന്നു നടത്തുന്ന ഇന്റർ സ്കൂൾ ടീം ചെസ് സിലക്ഷൻ ചാംപ്യൻഷിപ് 5നു മാന്നാർ കുരട്ടിക്കാട് ഭുവനേശ്വരി ഓഡിറ്റോറിയത്തിൽ നടക്കും. എൽകെജി– 4,5,8,9,ക്ലാസുകൾ– +2 എന്നീ 3 വിഭാഗങ്ങളിലായാകും ടീം സിലക്ഷൻ ചാംപ്യൻഷിപ് നടക്കുന്നത്. ഒരു ടീമിൽ പരമാവധി 3 അംഗങ്ങളും കുറഞ്ഞത് 2 അംഗങ്ങളുമാണ് വേണ്ടത്. ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിൽ നിന്നുള്ള സ്കൂൾ കുട്ടികൾക്കു പങ്കെടുക്കാൻ അവസരം.
വിജയിക്കുന്ന ടീമുകൾക്ക് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. റജിസ്ട്രേഷൻ മുൻകൂട്ടി ചെയ്യേണ്ടതാണ്. സ്പോട്ട് റജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.
വിവരങ്ങൾക്ക്: 9539014066, 9497335860.
150 ചെറുകിട വ്യവസായ പദ്ധതികൾ ആരംഭിക്കും
മാന്നാർ ∙ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടുകൂടി 150 ചെറുകിട വ്യവസായ പദ്ധതികൾ മാന്നാർ എസ്എൻഡിപി യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ആരംഭിക്കും.
സംരംഭകരെ തിരഞ്ഞെടുക്കുന്നതിനും തുടങ്ങേണ്ട വ്യവസായങ്ങൾക്ക് സബ്സിഡിയോട് കൂടി ബാങ്ക് വായ്പകളും മറ്റ് ആനുകൂല്യങ്ങൾക്കുമുള്ള മാർഗനിർദ്ദേശങ്ങളും മറ്റ് ആനുകൂല്യങ്ങൾക്കുമുള്ള മാർഗനിർദ്ദേശങ്ങളും പരിശീലനവും നൽകുന്നതിനായി 19 ന് രാവിലെ 9.30 മുതൽ മാന്നാർ എസ്എൻഡിപി യൂണിയൻ ഹാളിൽ സംരംഭക സദസ് നടക്കും. സംസ്ഥാന വ്യവസായ വകുപ്പിന്റെ പരിധിയിലുള്ള ജില്ലാ റിസോഴ്സ് പേഴ്സണും മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ ജി.
കൃഷ്ണപിള്ള പരിശീലന ക്ലാസിന് നേതൃത്വം നൽകും. വ്യവസായം തുടങ്ങാൻ താൽപര്യമുള്ള യുവതി യുവാക്കൾ എസ് എൻഡിപി യൂണിയൻ ഓഫിസുമായി ബന്ധപ്പെടണം ഫോൺ : 9447000097, 9747796817.
വികസിത് ഭാരത് യൂത്ത് പാർലമെന്റ് മത്സരം: റജിസ്ട്രേഷൻ ആരംഭിച്ചു
ആലപ്പുഴ∙ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത് പാർലമെന്റ് മത്സരങ്ങളുടെ റജിസ്ട്രേഷൻ ആരംഭിച്ചു.
18നും 25നും ഇടയിൽ പ്രായമുള്ളവർക്കു പങ്കെടുക്കാം. മലയാളം, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിൽ പ്രസംഗിക്കാം.
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ മൈഭാരത് പോർട്ടലിൽ (mybharat.gov.in) 12നു മുൻപ് റജിസ്റ്റർ ചെയ്യണം. ജില്ലാതല വിജയികൾ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനതല മത്സരത്തിനു യോഗ്യത നേടും.
സംസ്ഥാനതല മത്സരത്തിൽ ആദ്യ 3 സ്ഥാനം നേടുന്നവർക്ക് ഇന്ത്യൻ പാർലമെന്റിൽ നടക്കുന്ന ദേശീയതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. 8714508255.
പിഎസ്സിഅധ്യാപകഅഭിമുഖം
ആലപ്പുഴ∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് ഫസ്റ്റ് എൻസിഎ (ഇ/ടി/ബി) (കാറ്റഗറി നമ്പർ 110/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കായി 9ന് ഉച്ചയ്ക്ക് 12ന് പിഎസ്സി ജില്ലാ ഓഫിസിൽ അഭിമുഖം നടത്തും.
ഉദ്യോഗാർഥികൾക്കുള്ള അറിയിപ്പ് പ്രൊഫൈലിൽ നൽകിയിട്ടുണ്ട്. 0477 2264134.
∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) – എൽപിഎസ് ഫിഫ്ത് എൻസിഎ (എസ്സി) (കാറ്റഗറി നമ്പർ 182/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കായി 9ന് രാവിലെ 10.30ന് പിഎസ്സി ജില്ലാ ഓഫിസിൽ അഭിമുഖം നടത്തും. 0477 2264134.
∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് സെക്കൻഡ് എൻസിഎ (ഇ/ടി/ബി) (കാറ്റഗറി നമ്പർ 712/2024) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കായി 9ന് രാവിലെ 11.15ന് പിഎസ്സി ജില്ലാ ഓഫിസിൽ അഭിമുഖം നടക്കും. 0477 2264134.
കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം
ചേർത്തല∙നഗരസഭ വാർഷിക പദ്ധതിയിൽ ജ്യോതിർഗമയ ജാഗ്രതാ സമിതി ശാക്തീകരണ പദ്ധതിയിലേക്കു കരാർ അടിസ്ഥാനത്തിൽ കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ 3 ന് ഉച്ചയ്ക്ക് 2 മുതൽ ചേർത്തല നഗരസഭയിൽ നടക്കും.
ഫോൺ: 97440 48874 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]