ഹരിപ്പാട് ∙ റെയിൽവേ സ്റ്റേഷൻ റോഡ് തകർന്നതു യാത്രാദുരിതം വർധിപ്പിക്കുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് എഴിക്കകത്ത് റെയിൽവേ ഗേറ്റ് റോഡ് അറ്റകുറ്റപ്പണികൾ നടത്തിയിട്ട് പതിറ്റാണ്ടുകളായി.
കിഴക്കുനിന്നു വരുന്ന യാത്രക്കാർ റെയിൽവേ സ്റ്റേഷനിലെത്താൻ പ്രധാനമായും ആശ്രയിക്കുന്ന റോഡാണിത്.റോഡിന്റെ പല ഭാഗവും ടാറിങ് ഇളകി മാറി വലിയ കുഴികളായി മാറിയിരിക്കുകയാണ്. വെള്ളം കെട്ടിക്കിടക്കുന്ന കുഴികളിൽ വീണ് ഇരുചക്ര വാഹനയാത്രക്കാർക്ക് പരുക്ക് പറ്റുന്നത് പതിവു സംഭവമാണ്.
റോഡിലെ കുഴികളിൽ കാൽനട യാത്രക്കാർ വീണ സംഭവങ്ങളുമുണ്ട്.
റോഡിന്റെ ഇരുവശവും കാടുപിടിച്ച നിലയിലാണ്.
ഇവിടെ മാലിന്യം തള്ളുന്ന സ്ഥലമായി മാറിയിരിക്കുകയാണ്. രാത്രി സമീപ സ്ഥലങ്ങളിൽ നിന്ന് വാഹനങ്ങളിലാണ് മാലിന്യം കൊണ്ടു വന്ന് തള്ളുന്നത്. റോഡിൽ ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെ ശല്യവും ഉണ്ട്.
ഹരിപ്പാട് നഗരസഭ സമ്പൂർണ ശുചിത്വ നഗരമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റെയിൽവേ റോഡിന്റെ വശങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാറില്ല. റെയിൽവേ സ്ഥലമായതിനാൽ അവിടെ നിന്ന് മാലിന്യം നീക്കം ചെയ്യാൻ റെയിൽവേയുടെ മുൻകൂർ അനുവാദം വേണമെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്.
ദേശീയപാതയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡും തകർന്നു കിടക്കുകയാണ്. റോഡിൽ പല സ്ഥലത്തും വെള്ളക്കെട്ടാണ്.
സ്റ്റേഷനിലേക്ക് വരുന്ന വാഹനങ്ങൾ അപകടത്തിൽപെടാറുണ്ട്. റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡുകൾ സഞ്ചാരയോഗ്യമാക്കണം എന്നത് നാളുകളായുള്ള യാത്രക്കാരുടെ ആവശ്യമാണ്. ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ റോഡ് സഞ്ചാരയോഗ്യമാക്കണം എന്ന ആവശ്യം ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ കെ.
സോമൻ ദക്ഷിണ റെയിൽവേ ഡിവിഷനൽ മാനേജരെ നേരിൽ കണ്ട് ആവശ്യപ്പെട്ടിരുന്നു. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തീകരിക്കുമെന്ന് ഡിവിഷനൽ മാനേജർ ഉറപ്പു നൽകിയതായി കെ.
സോമൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]