അഭിമുഖം ഇന്ന്
ആലപ്പുഴ ∙ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ മൊബൈൽ സർജറി യൂണിറ്റിൽ യുജി വെറ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ഇന്നു രാവിലെ 10.30 മുതൽ 11 വരെ ജില്ലാ മൃഗസംരക്ഷണ ഓഫിസിൽ അഭിമുഖം നടക്കും. 0477 2252431.
വൈഎംസിഎ വിദ്യാഭ്യാസ മെറിറ്റ് അവാർഡിന്അപേക്ഷിക്കാം
ചെന്നിത്തല ∙ വൈഎംസിഎ വിദ്യാഭ്യാസ മെറിറ്റ് അവാർഡിന് ഐസിഎസ്ഇ, സിബിഎസ്ഇ , കേരള പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് നിവാസികളായ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 60 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയിട്ടുള്ളവർ മാർക്ക് ലിസ്റ്റിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി, പൂർണമായ മേൽവിലാസം, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 15ന് വൈകിട്ട് 5ന് മുൻപായി വൈഎംസിഎ സെക്രട്ടറി ജയിൻ ജോർജിനെ സമീപിക്കണം.
ഫോൺ: 94473 26759. ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ മാർക്ക് നേടിയവരെ ആയിരിക്കും അവാർഡിനു പരിഗണിക്കുക.
വൈഎംസിഎ അംഗങ്ങളുടെ കുട്ടികളിൽ പ്ലസ് 2വിനും മറ്റ് ഉന്നത വിദ്യാഭ്യാസ മേഖലകളിലും ഉയർന്ന മാർക്ക് നേടിയവർക്ക് പ്രത്യേക അവാർഡുകൾ നൽകും.
അദാലത്ത് കാലാവധി നീട്ടി
ആലപ്പുഴ ∙ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടിയ ശേഷം അംശദായം അടയ്ക്കുന്നതു മുടങ്ങി അംഗത്വം നഷ്ടപ്പെട്ടവർക്കു കൂടുതൽ ഇളവുകളോടെ അംഗത്വം പുനഃസ്ഥാപിക്കാൻ ജില്ലാതലത്തിൽ നടത്തുന്ന അദാലത്തുകളുടെ കാലാവധി ഈ മാസം 8 മുതൽ 3 മാസത്തേക്കു നീട്ടി. 0477 2241455.
യുവ പ്രതിഭ പുരസ്കാരം
ആലപ്പുഴ ∙ സംസ്ഥാന യുവജനക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദൻ യുവപ്രതിഭ പുരസ്കാരത്തിനുള്ള നാമനിർദേശവും യുവജന ക്ലബ്ബുകൾക്കുള്ള അവാർഡിനും അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി 12. 9847133866, 0477 2239736. www.ksywb.kerala.gov.in
ചിത്രരചന, ക്വിസ് മത്സരങ്ങൾ
ആലപ്പുഴ ∙ കൃഷിയാണ് ലഹരി എന്ന വിഷയത്തിൽ പി.സി.വർഗീസ് ഫൗണ്ടേഷനും കേരള സബർമതി സാംസ്കാരിക വേദിയും ചേർന്നു ചിത്രരചന, ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കും. കലവൂർ ലിറ്റിൽ ഫ്ലവർ നഗറിൽ 3ന് രാവിലെ 9.30 മുതൽ 12 വരെ നടക്കുന്ന മത്സരങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം.
റജിസ്ട്രേഷന് 9447787857, 9446618267
വൈദ്യുതി മുടക്കം
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്ഷനിൽ വള്ളാപ്പാടി, ബ്ലൂ സ്റ്റാർ, ന്യൂ ഭാരത് എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി പൂർണമായോ ഭാഗികമായോ മുടങ്ങും. ആലപ്പുഴ ∙ നോർത്ത് സെക്ഷനിൽ തോപ്പുവെളി, ബ്രഹ്മസമാജം, ചാത്തനാട് കോളനി എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]