ആലപ്പുഴ മാന്നാറിൽ ഒരുമാസത്തിലേറെയായി നൂറോളം വീടുകൾ വെള്ളത്തിൽ
മാന്നാർ ∙ ഒരു മാസത്തിലേറെയായി വെള്ളക്കെട്ടൊഴിയാതെ ദുരിതത്തിലാണ് മാന്നാർ മൂർത്തിട്ട– മുക്കാത്താരി ബണ്ടു റോഡ് നിവാസികൾ. മാന്നാർ പഞ്ചായത്ത് 1,2,3,4 വാർഡുകളിലെ നൂറിലധികം വീട്ടുകാരാണ് ഈ ബണ്ടു റോഡിന്റെ വശങ്ങളിലും കുരട്ടിശേരി പാടശേഖരത്തിനു സമീപവും താമസിക്കുന്നത്. ചെറിയ വെള്ളപ്പൊക്കത്തിൽ പോലും ഇവിടെ വെള്ളം കയറുന്നതു പതിവാണ്.പമ്പാനദിയുടെ കൈവഴിയായ ഇലമ്പനം തോട്ടിൽ ജലനിരപ്പുയർന്നാണ് ബണ്ടുറോഡിൽ വെള്ളം കയറുന്നത്.
വർഷത്തിൽ 3 മാസത്തിലധികം ഇവിടെ റോഡിൽ വെള്ളമാണ്. മാന്നാർ മൂർത്തിട്ട– മുക്കാത്താരി ബണ്ടു റോഡും ഇലമ്പനം തോട് നവീകരണവും പൂർത്തിയായാൽ ഈ ഭാഗത്തെ വെള്ളപ്പൊക്കത്തിനു നേരിയ ആശ്വാസമാകും. എന്നാൽ റോഡു നവീകരണത്തിന്റെ ഉദ്ഘാടനം നടന്നതല്ലാതെ നിർമാണം ഇതു വരെ തുടങ്ങാനായിട്ടില്ല.
ദുരിതങ്ങൾ സഹിച്ചു കഴിയുകയാണ്. വാഹനങ്ങളും കന്നുകാലികളുമെല്ലാം കര പ്രദേശങ്ങളിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]