
ഇനി ഓർമയിൽ തെളിയും, ട്രാഫിക് നിയന്ത്രണം കലയാക്കിയ മോഹൻദാസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ നഗരത്തിലെ തിരക്കുള്ള ജംക്ഷനുകളെ തന്റെ മെയ്വഴക്കം വന്ന കൈകാലുകൾ കൊണ്ട് അപകടരഹിതമാക്കിയ ഹോംഗാർഡ് മോഹൻദാസ് ഇനി നഗരവാസികളുടെ ഓർമകളിലെ കെടാത്ത സൗമ്യദീപം. ഇന്നലെയാണ് ഇദ്ദേഹം അന്തരിച്ചത്. നോർത്ത്, സൗത്ത് സ്റ്റേഷനുകളിൽ ട്രാഫിക് ഡ്യൂട്ടി ചെയ്ത പുന്നപ്ര തെക്ക് വെളിയിൽ വീട്ടിൽ മോഹൻദാസ് അതിർത്തി രക്ഷാസേനയിൽ 20 വർഷത്തിലേറെ സേവനം ചെയ്ത ശേഷമാണ് 2010 നവംബറിൽ ഹോംഗാർഡ് ജോലിയിൽ പ്രവേശിച്ചത്. മോഹൻദാസ് വാഹനഗതാഗതം നിയന്ത്രിക്കുന്ന ജംക്ഷനിലൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്തിട്ടുള്ളവർ അദ്ദേഹത്തിന്റെ ശരീര വേഗവും,
കൈകാലുകളുടെ പ്രയോഗവും നോക്കി നിന്നിട്ടുണ്ട്. വാഹനം ഓടിക്കുന്നവരെയും അതിലുള്ളവരെയും നോക്കി ചിരിക്കുന്നതും, പരിചയമുള്ളവർ ആര് തന്നെയായാലും സല്യൂട്ട് ചെയ്യുന്നതും മോഹൻ ദാസിന്റെ രീതിയായിരുന്നു. മഴയോ, വെയിലോ നോക്കാതെ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന മോഹൻദാസ് ട്രാഫിക് ഡ്യൂട്ടി ചെയ്തപ്പോഴൊന്നും അപകടവും വാഹനത്തിരക്കും ആളുകളുടെ വാക്കേറ്റവും സംഭവിച്ചിട്ടില്ലെന്നു സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. ജോലിയിലെ മികവ് കണ്ട് ജില്ലാ പൊലീസ് മേധാവി സ്ഥലത്തെത്തി ആദരം നൽകിയ ചരിത്രവും മോഹൻദാസിന് സ്വന്തം.