
ആലപ്പുഴ ജില്ലയിൽ ഇന്ന് (01-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ ബാങ്ക് അവധി
∙ പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ഇന്ന് ഉച്ചയ്ക്കു 2 മുതൽ രാത്രി 10 മണി വരെ തിരുവനന്തപുരം നഗരത്തിൽ ഗതാഗതനിയന്ത്രണം
കാലാവസ്ഥ
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത
∙ കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
അധ്യാപക ഒഴിവ്
ഇരമല്ലിക്കര ∙ ശ്രീഅയ്യപ്പാ കോളജിൽ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കംപ്യൂട്ടർ സയൻസ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, മലയാളം വിഷയങ്ങൾക്ക് ഈ മാസം 5നും ഇംഗ്ലിഷ്, കൊമേഴ്സ്, ഇലക്ട്രോണിക്സ്, മീഡിയ സ്റ്റഡീസ് എന്നിവയ്്ക്ക് 6നും അഭിമുഖം നടത്തും. 0479 2427615.
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ∙ ജില്ലയിൽ മൈഗ്രന്റ് സുരക്ഷ പദ്ധതിയിൽ അതിഥിത്തൊഴിലാളികളുടെ ഇടയിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ ഔട്ട് റീച്ച് വർക്കർമാരുടെ അപേക്ഷ ക്ഷണിച്ചു. വിലാസം ജെകെഎസ് മൈഗ്രന്റ് സുരക്ഷാ പ്രോജക്ട്, കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം, ആലപ്പുഴ. ഇമെയിൽ [email protected] . 9496881587]
സൺഡേസ്കൂൾ സംസ്ഥാന ക്യാംപ് ഇന്നു മുതൽ
മാവേലിക്കര ∙ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൺഡേസ്കൂൾ സംസ്ഥാന ക്യാംപ് ഇന്നു മുതൽ 3 വരെ കല്ലുമല ഐഇഎം സെന്ററിൽ നടക്കും. ഇന്നു സംസ്ഥാന സൂപ്രണ്ട് റവ.ടി.ജെ.സാമുവൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സൺഡേസ്കൂൾ ഡയറക്ടർ ബ്രദർ സുനിൽ പി.വർഗീസ് അധ്യക്ഷനാകും. വിശ്വാസത്താൽ ജീവിക്കുക എന്നതാണു ചിന്താവിഷയം.