ആര്യാട് ∙ കേരളത്തിൽ തൊഴിൽ ഇല്ലാത്തതു മൂലമാണ് വിദ്യാസമ്പന്നരായ കുട്ടികൾ ഉൾപ്പെടെ വിദേശത്തേക്കു പോകുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. എൻഡിഎ ആലപ്പുഴ മണ്ഡലം തിരഞ്ഞെടുപ്പ് പൊതുസമ്മേളനം തെക്കൻ ആര്യാട് ഗുരുപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കേരളത്തിൽ വികസനമില്ല. പഠിച്ച കുട്ടികൾക്ക് അവസരവുമില്ല.
ഇടതു–വലതു മുന്നണികൾ ജനങ്ങളെ കബളിപ്പിച്ച് അഴിമതിക്കായി ഒരുമിച്ച് നിൽക്കുകയാണ്. ഇവർക്ക് പണം ഉണ്ടാക്കുക മാത്രമാണ് ലക്ഷ്യം.
ഇതിന് മാറ്റം വരണമെങ്കിൽ കേരളത്തിൽ എൻഡിഎ അധികാരത്തിൽ വരണമെന്നും രേഖ ഗുപ്ത പറഞ്ഞു. സ്ഥാനാർഥി എം.ജെ.ജോബ്, നേതാക്കളായ പി.കെ.ബിനോയ്, പി.കെ.വാസുദേവൻ, ടി.അനിയപ്പൻ, ടി.പി.സിന്ധുമോൾ,സുമിത് ജോർജ്,സജി പി.ദാസ്,എൻ.സനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

