മങ്കൊമ്പ് ∙ ഹൗസ് ബോട്ടിൽ സഞ്ചരിക്കവേ മണിമലയാറ്റിൽ വീണ വിനോദ സഞ്ചാരിയുടെ സ്വർണമാല മുങ്ങിയെടുത്ത് മങ്കൊമ്പ് സ്വദേശി. മങ്കൊമ്പ് തെറമശേരി വീട്ടിൽ ജിനീഷ് ചാക്കോയാണ് (45) പലരും മുങ്ങിത്തപ്പിയിട്ടും കിട്ടാതെ ഉടമ ഉപേക്ഷിച്ച സ്വർണമാല മുങ്ങിയെടുത്ത് കൊടുത്തത്.
തമിഴ്നാട്ടിൽ നിന്നു കുട്ടനാട് കാണാൻ ഹൗസ് ബോട്ടിലെത്തിയ സംഘത്തിന്റെ , മുത്തുകൾ പിടിപ്പിച്ച വിലകൂടിയ സ്വർണമാലയാണു നെടുമുടി നസ്രത്ത് ബോട്ട് ജെട്ടിക്കു സമീപം ബോട്ടു ചാലിലെ ആഴമേറിയ ഭാഗത്തു നഷ്ടപ്പെട്ടത്.
പലരും തിരച്ചിൽ നടത്തിയിട്ടും മാല ലഭിക്കാതെ വന്നതോടെ സംഘം തമിഴ്നാട്ടിലേക്കു പോയി. മറ്റൊരു ഹൗസ് ബോട്ടിലെ ജീവനക്കാരനായ ജിനീഷ് സംഭവം അറിഞ്ഞതോടെ സ്വർണമാല വീണ്ടെടുക്കാനുള്ള ശ്രമം നടത്താമെന്ന് ഏറ്റു. ജിനീഷ് അവർ കാണിച്ചു കൊടുത്ത സ്ഥലത്ത് മുങ്ങി മാല കണ്ടെടുത്തു.തമിഴ്നാട്ടിൽ നിന്നു ഉടമ എത്തി മാല ഏറ്റുവാങ്ങി ജിനീഷിനു സമ്മാനം നൽകിയാണു തിരിച്ചു പോയത്.
ജലാശയത്തിന്റെ ആഴങ്ങളിൽ നഷ്ടപ്പെട്ട വില കൂടിയ പല വസ്തുക്കളും മുൻപും ജിനീഷ് കണ്ടെത്തി നൽകിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

