ആദൂർ ∙ പുതുവത്സരത്തോടനുബന്ധിച്ച് ജില്ലയിൽ പൊലീസ് നടത്തുന്ന സ്പെഷൽ ഡ്രൈവിൽ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ 5 പേരെ ആദൂർ പൊലീസ് അറസ്റ്റ് ചെയ്തു. മധൂർ പട്ലയിലെ അബ്ദുൽ റൗഫ്, ഷിറിബാഗിലുവിലെ അബൂബക്കർ സിദ്ദിഖ്, അടുക്കത്ത്ബയലിലെ അമീർ, മുഹമ്മദ് മുഹ്താസിം, അണങ്കൂറിലെ ജാസ്മിൻ എന്നിവരാണ് പിടിയിലായത്. പുതുവത്സരാഘോഷത്തിന് ആദൂർ കൊപ്പാലത്തുള്ള ഹെവൻ ഹോം സ്റ്റേയിലെത്തിയതാണ് സംഘം.
സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ബി.വി.വിജയ ഭരത് റെഡ്ഡിയുടെ മേൽനോട്ടത്തിൽ ഹോംസ്റ്റേ, റിസോർട്ടുകൾ, ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇന്നലെ സന്ധ്യയോടെയാണ് സംഭവം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

