പെരിയ ∙ ദേശീയപാതയോരത്ത് മൂന്നുവിള നെൽക്കൃഷി നടത്തിയിരുന്ന കേളോത്ത് പാടശേഖരത്തിൽ ഇപ്പോൾ വീഴുന്നത് കർഷകരുടെ കണ്ണീർ. 2021ൽ ദേശീയ പാത വികസനം ആരംഭിച്ചപ്പോൾതന്നെ 60 ഏക്കർ വരുന്ന പാടശേഖരത്തിൽ പകുതിയോളം കർഷകർക്ക് കൃഷി ചെയ്യാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു.
42 കർഷകരാണ് കേളോത്ത് പാടശേഖര സമിതിയിലുള്ളത്. മുൻപ് ദേശീയപാതയോട് മുറിച്ചുകടന്ന് പിന്നീട് പാതയോടു ചേർന്നൊഴുകിയിരുന്ന കനാൽ പൂർണമായും മണ്ണിട്ട് നികത്തിയതാണ് കാരണം.
വെള്ളം ഒഴുകാൻ താൽക്കാലിക സംവിധാനമായി നിർമിച്ച കനാലും കനത്ത മഴയിൽ തകർന്ന് മണ്ണും വെള്ളവുമെല്ലാം കുത്തിയൊഴുകുന്നത് ഇപ്പോൾ പാടത്തേക്കാണ്.
4 വർഷമായി ഒരു സീസണിൽപോലും കൃഷിയിറക്കാൻ കർഷകർക്കു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മഴക്കാലം തീരാദുരിതമാണ് കർഷകർക്കു നൽകിയത്.
ഇവിടെ മുഴുവൻ പ്രദേശവും വെള്ളത്തിൽ മുങ്ങി. സ്കൂൾ കുട്ടികൾ മതിയായ നടവഴി പോലുമില്ലാതെ സ്കൂളുകളിൽ എത്താൻ പാടുപെട്ടു. അടിസ്ഥാന ഗതാഗതവും തടസ്സപ്പെട്ടു.
സബ് കലക്ടറും മറ്റ് അധികാരികളും സന്ദർശനം നടത്തുകയും അടുത്ത മഴക്കാലത്തിന് മുൻപ് ആവശ്യമായ നടപടികൾ പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകിയിട്ടും ദുരിതത്തിന് പരിഹാരമായില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]