കാഞ്ഞങ്ങാട് ∙ കടലിൽ ഒഴുകിയും തീരത്തടിഞ്ഞും നിരോധിത പുകയില ഉൽപന്നങ്ങൾ. ഇന്നലെ രാവിലെ ബല്ലാ കടപ്പുറത്താണ് നാട്ടുകാർ കടലിൽ ചാക്കുകെട്ട് ഒഴുകിനീങ്ങുന്നത് കണ്ടത്.
സമാനമായ ചാക്കുകെട്ട് കരയിലും കണ്ടതോടെ സംശയം തോന്നി നാട്ടുകാർ ചാക്കു കെട്ട് പരിശോധിച്ചു. ചാക്കു തുറന്നപ്പോൾ നിരോധിത പുകയില ഉൽപന്നങ്ങളായിരുന്നു. ഉടൻതന്നെ പൊലീസിനെ വിവരമറിയിച്ചു.
പൊലീസെത്തി പുകയില ഉൽപന്നങ്ങൾ പരിശോധിച്ചശേഷം സ്റ്റേഷനിലേക്ക് മാറ്റി.
കടലിൽനിന്നു നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയതോടെ കടൽവഴി കടത്ത് നടക്കുന്നുണ്ടോയെന്ന സംശയം ശക്തമായി. പൊലീസ് പരിശോധന ശക്തമായതോടെ കടൽവഴി ചരക്കുനീക്കം നടക്കുന്നുണ്ടെന്ന സംശയത്തിലാണ് പൊലീസ്. കടലിൽ പട്രോളിങ് സംഘത്തെ കണ്ട് ചാക്കുകെട്ട് ഉപേക്ഷിച്ചതാകാനും സാധ്യതയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]