
സൗജന്യ നീന്തൽ പരിശീലനം
പാലക്കുന്ന് ∙ ലയൺസ് ക്ലബ് കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയവുമായി ചേർന്ന് കുട്ടികൾക്ക് സൗജന്യനീന്തൽ പരിശീലനം നടത്തുന്നു. പള്ളം തെക്കേക്കരയിൽ ഉദയമംഗലം ക്ഷേത്രത്തിന്റെ അധീനതയിലുള്ള ചെണ്ടക്കുളത്തിൽ ആയിരിക്കും പരിശീലനം.
5 മുതൽ പ്ലസ് 2 വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. രക്ഷിതാവ് നിർബന്ധമായും കൂടെ ഉണ്ടായിരിക്കണം.
താൽപര്യമുള്ളവർ പേര് നൽകണം. 9037968517, 9447317353.
ജോബ് ഡ്രൈവ് ഇന്ന്
വിദ്യാനഗർ ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ ഇന്ന് 10 മുതൽ മിനി ജോബ് ഡ്രൈവ് നടത്തും.
എംപ്ലോയബിലിറ്റി സെന്ററിൽ റജിസ്റ്റർ ചെയ്യാത്തവർക്ക് ഇന്ന് 10നു റജിസ്ട്രേഷൻ നടത്താം. 9207155700.
സെക്യൂരിറ്റി ഒഴിവ്
കാഞ്ഞങ്ങാട് ∙ ജില്ലാ ആശുപത്രിയിൽ സെക്യൂരിറ്റി തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 വയസ്സിൽ താഴെയുള്ള വിമുക്തഭടന്മാർ രേഖകൾ സഹിതം 7ന് 5 മണിക്കു മുൻപായി ജില്ലാ സൈനിക ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.
04994–256860.
അധ്യാപക നിയമനം
പെരിയ ∙ കാസർകോട് ഗവ.പോളിടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ ലക്ചറർ തസ്തികകളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 5ന് രാവിലെ 10നു കോളജിൽ.
9847508478. കാസർകോട് ∙ കണ്ണൂർ സർവകലാശാല ക്യാംപസ് ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഫിസിക്കൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
അഭിമുഖം ഓഗസ്റ്റ് 7ന് 10നു വിദ്യാനഗർ ചാല റോഡിലെ ക്യാംപസിൽ. 6238197279.
സീറ്റൊഴിവ്
ചീമേനി ∙ പള്ളിപ്പാറയിലെ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ പുതുതായി ആരംഭിക്കുന്ന ബിസിഎ, ബിബിഎ കോഴ്സുകളിലും മറ്റു ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലും സീറ്റൊഴിവ്.
ബിരുദ കോഴ്സുകൾ: (4 വർഷ ഡിഗ്രി പ്രോഗ്രാം) ബിസിഎ, ബിബിഎ, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോഓപ്പറേഷൻ, ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിരുദാനന്തര – ബിരുദ കോഴ്സുകൾ: എംഎസ്സി കംപ്യൂട്ടർ സയൻസ്, എംകോം ഫിനാൻസ്. 8547005052. കാസർകോട് ∙ എൽബിഎസ് എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ എംടെക് കോഴ്സിലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ബ്രാഞ്ചിൽ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി വിഭാഗത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് 10 മണിക്കു കോളജ് ഓഫിസിൽ സ്പോട് അഡ്മിഷൻ നടത്തും.
9496358213. കാഞ്ഞങ്ങാട് ∙ നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിൽ ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, പ്ലാന്റ് സയൻസ്, ഹിസ്റ്ററി, മലയാളം, കംപ്യൂട്ടർ സയൻസ് എന്നീ ബിരുദ കോഴ്സുകളിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർഥികൾ 4ന് 3നു മുൻപായി ഓഫിസിൽ റിപ്പോർട്ട് ചെയ്യണം.
കോടോം ബേളൂർ ∙ ഗവ. ഐടിഐയിൽ പ്ലമർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡുകളിൽ സീറ്റൊഴിവ്. 2ന് 5ന് അകം ഐടിഐ ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. 9497054531.
സ്പോട് അഡ്മിഷൻ
മൊഗ്രാൽപുത്തൂർ ∙ ഗവ.
ടെക്നിക്കൽ ഹൈസ്കൂൾ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിലേക്കു സ്പോട് അഡ്മിഷൻ 6ന് 10 മണിക്കു നടത്തും. 6138077119.
നിയമനം
കാസർകോട് ∙ കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിൽ ഓഫിസ് സെക്രട്ടേറിയൽ സ്റ്റാഫിനെ നിയമിക്കുന്നു. പ്രായപരിധി 21-40.
അപേക്ഷ ഓഗസ്റ്റ് 11ന് അകം ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസ്, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ, കാസർകോട് – 671123 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ നൽകണം. 04994–256111.
അപേക്ഷിക്കാം
വെസ്റ്റ് എളേരി ∙ ഗവ. ഐടിഐ (വനിത)യിൽ ഡെസ്ക് ടോപ് പബ്ലിഷിങ് ഓപ്പറേറ്റർ (1 വർഷം), ഫാഷൻ ഡിസൈനിങ് ആൻഡ് ടെക്നോളജി (1വർഷം) ട്രേഡുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്സി വിഭാഗം ഉദ്യോഗാർഥികൾ രേഖകൾ സഹിതം ഓഗസ്റ്റ് 5ന് അകം ഓഫിസിൽ നേരിട്ട് ഹാജരാകണം. 04672341666.
തീയതി നീട്ടി
കാസർകോട്∙ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിന്റെ കാഷ് അവാർഡിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 15 വരെ നീട്ടി. 0497–2970272.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]