തൃക്കരിപ്പൂർ∙ ഗ്രാമീണ മേഖലയിൽ ബസ് സർവീസുകളുടെ അഭാവത്തിൽ യാത്രക്കാർ കടുത്ത ബുദ്ധിമുട്ടിൽ. നേരത്തെ ഓടിയിരുന്ന സ്വകാര്യ ബസുകളിൽ പലതും ഓട്ടം നിർത്തിയതോടെ ജനങ്ങൾ വല്ലാതെ കഷ്ടത്തിലായിരുന്നു.
യാത്രാദുരിതം ബന്ധപ്പെട്ട കേന്ദ്രങ്ങളെ ബോധ്യപ്പെടുത്തിയിട്ടും പരിഹാരനടപടികളില്ല.
സ്വകാര്യബസുകൾക്കൊപ്പം കെഎസ്ആർടിസി ബസുകളും ഓട്ടം നിർത്തിയതോടെ പ്രയാസം നേരിടുന്ന മേഖലകളിൽ നിന്നു ബസുകൾ പുനഃസ്ഥാപിക്കാൻ നിരന്തരം ആവശ്യം ഉയർന്നിട്ടും അധികൃതർ പരിഗണിക്കുന്നില്ല.
കോവിഡ് കാലത്ത് നിർത്തിവച്ച ബസ് റൂട്ടുകളിൽ പലതും പുനഃസ്ഥാപിച്ചിട്ടില്ല. കെഎസ്ആർടിസി പയ്യന്നൂർ ഡിപ്പോയിൽ നിന്നു തൃക്കരിപ്പൂർ വഴി പടന്ന ഓരിക്കടവ് വരെ 4 കെഎസ്ആർടിസി ബസുകൾ ഓടിയിരുന്നു.
ഇപ്പോൾ ഒന്നുമില്ല.
തീരമേഖലയായ പടന്ന, വലിയപറമ്പ് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ വ്യത്യസ്ത മേഖലകളിലെ തൊഴിലാളികൾ ഉൾപ്പെടെ അനേകം യാത്രക്കാർക്ക് ഏറെ സഹായകമായിരുന്നു ഈ റൂട്ടിലെ കെഎസ്ആർടിസി ബസുകൾ. വിദ്യാർഥികൾക്കും ഏറെ പ്രയോജനപ്പെട്ടിരുന്നു.
തൽക്കാലത്തേക്ക് ഓട്ടം നിർത്തിവച്ച ബസുകൾ പൂർണമായും റദ്ദ് ചെയ്ത അവസ്ഥയിലാണിപ്പോൾ.
നൂറുകണക്കിനു യാത്രക്കാർക്ക് ആശ്രയമായ കെഎസ്ആർടിസി ബസുകൾ വീണ്ടും ഓടിക്കുന്നതിനു സംവിധാനം വേണമെന്നു ഓരി വള്ളത്തോൾ സ്മാരക വായനശാല ഗ്രന്ഥാലയം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പി.പി.ഗിരീശൻ അധ്യക്ഷത വഹിച്ചു.
സി.അനിൽ, സി.വി.രാജൻ, എ.വി.രാഘവൻ, എം.പി.ഗീത, എ.വി.ബാബു, ടി.പി.സുഷമ, പി.പി.പ്രസാദ്, കെ.കെ.സുഷമ, എ.ഷേർളി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: സി.വി.രാജൻ (പ്രസി.) ശ്രീജ നിഷാന്ത് (വൈ.പ്രസി.) പി.പി.നിഷാന്ത് (സെക്ര.) വി.കെ.അക്ഷയ് കുമാർ (ജോ.സെക്ര.) പി.പി.പ്രസാദ് (ട്രഷ.).
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]