
കുമ്പള ∙ കടൽക്ഷോഭം രൂക്ഷമായി; കടൽ ഭിത്തിയും തീരവും ഭേദിച്ച് തിരകൾ തെങ്ങുകൾ കൂടി എടുക്കാൻ തുടങ്ങിയതോടെ തീരദേശവാസികൾ ദുരിതത്തിലും സങ്കടത്തിലുമായി. കഴിഞ്ഞ ദിവസം 10 തെങ്ങുകളാണ് മൊഗ്രാൽ പെർവാഡ് കടപ്പുറത്ത് കടലെടുത്തതെന്നു നാട്ടുകാർ അറിയിച്ചു.
കോയിപ്പാടി കടപ്പുറത്തും തെങ്ങുകൾ കടലെടുത്തിരുന്നു.
ഉപ്പളയിൽ കാറ്റാടിമരങ്ങളും തീരദേശ റോഡും കടലെടുത്തിരുന്നു.തേങ്ങയ്ക്ക് നല്ല വില ലഭിക്കുന്ന സമയത്താണ് നല്ല നിലയിൽ കായ്ക്കുന്ന തെങ്ങുകൾ കടലെടുക്കുന്നത്.കഴിഞ്ഞ ഒരാഴ്ചയായി തീരദേശ മേഖലയിൽ രൂക്ഷമായ കടലാക്രമണമാണ് നേരിടുന്നത്. പല സ്ഥലങ്ങളിലും വീടുകളിലേക്ക് കടൽ ഇരച്ചുകയറുന്ന അവസ്ഥയാണുള്ളത്.
ഒട്ടേറെ കുടുംബങ്ങൾ മാറി താമസിച്ചിട്ടുണ്ട്. തീരദേശ റോഡുകളെല്ലാം കടലെടുത്തു.
തീരത്ത് പാകിയ കടൽ ഭിത്തികളൊന്നും അവശേഷിക്കുന്നുമില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]