
കുമ്പള ∙ നഗരത്തിലും പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായതായി പരാതി.ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന കുമ്പള, മൊഗ്രാൽ സ്കൂൾ മൈതാനം തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറി. ഇത് മൂലം തെരുവ് നായ്ക്കളുടെ ഭീഷണി നേരിടുന്നത് ഏറെയും വിദ്യാർഥികളാണ്.
സർക്കാർ ഓഫിസുകൾ, സ്കൂൾ, മദ്രസകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ എത്തുന്നവരും തെരുവുനായ്ക്കളെ പേടിച്ചാണ് സഞ്ചരിക്കേണ്ടി വരുന്നത്.
മേഞ്ഞുനടക്കുന്ന കന്നുകാലികൾക്ക് നേരെ നായ്ക്കൾ കുരച്ചുചാടുന്നതും ആക്രമിക്കുന്നതും പതിവാണ്. ജില്ലയിൽ സർക്കാർ സ്ഥാപനങ്ങളിൽ അടക്കം തെരുവുനായ ശല്യം രൂക്ഷമാകുന്നതായായും നാട്ടുകാർക്ക് പരാതിയുണ്ട്.
ചില സർക്കാർ ഓഫിസുകൾ നായ വളർത്തൽ കേന്ദ്രവുമായിട്ടുണ്ട്. ദിവസം കൂടുംതോറും പെറ്റുപെരുകി കുമ്പള പഞ്ചായത്ത് പരിധിയിലെ ഓരോ കവലകളിലും പത്തിലേറെ നായ്ക്കൂട്ടങ്ങളാണ് തെരുവുകൾ കീഴടക്കുന്നത്. ഇരുചക്രവാഹന യാത്രക്കാരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് പതിവാണ്.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ വാഹനങ്ങൾ അപകടത്തിൽപെട്ട് പരുക്കേൽക്കുന്ന സംഭവങ്ങൾ ഒട്ടേറെയാണ്.തദ്ദേശ സ്ഥാപനങ്ങളും മൃഗസംരക്ഷണ വകുപ്പും ചേർന്ന് നായ്ക്കൾക്ക് അഭയകേന്ദ്രം ഒരുക്കണമെന്നും മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്ക് അടക്കം ഭീഷണിയായിട്ടുള്ള മുഴുവൻ തെരുവ് നായ്ക്കളെയും പിടികൂടാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മർച്ചന്റ്സ് യൂത്ത് വിങ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് യു.പി.താഹിറയ്ക്കു നിവേദനം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]