ചെറുവത്തൂർ∙ ചീമേനിയിലെ നിർദിഷ്ട വ്യവസായ പാർക്കിന് ഭൂമി അനുവദിക്കാൻ ഒടുവിൽ സർക്കാരിന്റെ പച്ചക്കൊടി.
ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ കൈവശമുള്ള 100 ഏക്കർ ഭൂമി വ്യവസായ പാർക്കിന് വേണ്ടി കിൻഫ്രക്ക് നൽകാൻ റവന്യു വകുപ്പിനെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയതായി എം.രാജഗോപാലൻ എംഎൽഎ അറിയിച്ചു.ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി.രാജീവ്, എം.രാജഗോപാലൻ എംഎൽഎ, വ്യവസായ- ഐടി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്ന് പദ്ധതി നടപ്പാക്കാൻ ധാരണയായിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രിസഭാ യോഗം സ്ഥലം കൈമാറ്റം നടത്തുന്നതിന് റവന്യു വകുപ്പിനെ ചുമതലപ്പെടുത്തിയത്.
ചീമേനിയിൽ വ്യവസായ പാർക്ക് ആരംഭിക്കുന്നതിനുള്ള പ്രധാന തടസ്സത്തിനാണ് ഇതോടെ പരിഹാരമായത്.
ജില്ലയിലെ തൊഴിൽരഹിതർക്ക് ജോലി നൽകുക എന്ന ഉത്തരവാദിത്വത്തോടെ വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ചീമേനിയിൽ ഐടി പാർക്ക് ആരംഭിക്കാൻ നടപടി സ്വീകരിച്ചതിന്റെ ഭാഗമായി പ്ലാന്റേഷൻ കോർപറേഷൻ റവന്യു വകുപ്പിൽ നിന്നു വർഷങ്ങളായി ലീസിന് എടുത്ത ഭൂമിയിൽ നിന്നും 100 ഏക്കർ ഭൂമി ഇതിനായി ഐടി വകുപ്പിന് നൽകിയിരുന്നു. എന്നാൽ സാങ്കേതികത്വത്തിന്റെ പേരിൽ ഐടി പാർക്ക് പദ്ധതി നടപ്പായിരുന്നില്ല. 2 MINUTES AGO 36 MINUTES AGO 39 MINUTES AGO തുടർന്ന് അനാഥമായി കിടന്ന ഭൂമിയിൽ വ്യവസായ പാർക്ക് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2017–18 ലെ ബജറ്റിൽ 20 കോടിയുടെ 20 ശതമാനം തുകയായ 4 കോടി രൂപയും 2024–25 വർഷത്തെ ബജറ്റിൽ 10 കോടി രൂപയുടെ 20 ശതമാനം തുകയായ 2 കോടി രൂപയും നീക്കിവച്ചത്. ഇപ്പോൾ പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ കാര്യത്തിൽ തീരുമാനം ആയതോടെ ചീമേനിയിൽ വ്യവസായ പാർക്ക് വരുമെന്ന് ഉറപ്പായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

