കാഞ്ഞങ്ങാട് ∙ കോട്ടച്ചേരി ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ സൺ ഷെയ്ഡിന്റെ ഇരുമ്പുതൂൺ പൊട്ടി വീണു. അപകടം ഒഴിവായത് തലനാരിഴയ്ക്ക്.
ഇന്നലെ ഉച്ചയ്ക്ക് 2.40നാണ് സംഭവം. സ്റ്റാൻഡിൽനിന്നു ബസ് ഇറങ്ങി വരുന്ന ഭാഗത്തെ ഇരുമ്പു തൂണാണു മറിഞ്ഞുവീണത്. ഏകദേശം 10 കിലോഗ്രാം തൂക്കവും 4 മീറ്റർ വീതിയുള്ള തൂണാണ് നിലംപൊത്തിയത്.
ഈ സമയം ഇതുവഴി കടന്നുപോയ പൊതാവൂർ അണ്ടോലിലെ രമേശൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇതിനു തൊട്ടുപിന്നിലാണ് പൊലീസ് എയ്ഡ് പോസ്റ്റ്.
ഇവിടെ ഈ സമയത്ത് പൊലീസുകാരും ഹോം ഗാർഡും ഡ്യൂട്ടിയിലുണ്ടായിരുന്നു.
തൂൺ വീണ നേരത്ത് ഇവർ അടുത്തില്ലാതിരുന്നതും അപകടമൊഴിവാക്കി. യാത്രക്കാർക്ക് മഴ കൊള്ളാതെ നിൽക്കാനും വ്യാപാരികൾക്ക് സൗകര്യത്തിനും വേണ്ടിയാണു കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സൺ ഷെയ്ഡ് നിർമിച്ചത്.
സൺ ഷെയ്ഡിന്റെ തുടക്കത്തിൽ തന്നെയുള്ള തൂണാണ് ജോയിന്റിളകി നിലം പൊത്തിയത്. പൊലീസിന് പുറമേ യാത്രക്കാരും ഇവിടെ ബസ് കാത്തുനിൽക്കാറുണ്ട്.
ഈ സമയത്ത് മറ്റാരും ഇവിടെയില്ലാതിരുന്നതും രക്ഷയായി. ഒരു വർഷം മുൻപ് ഇതേ ഭാഗത്ത് മേൽക്കൂരയിൽ നിന്നു കോൺക്രീറ്റ് അടർന്നുവീണ സംഭവം ഉണ്ടായിരുന്നു.
അന്നു ബസ് കാത്തുനിന്ന അമ്മയും മകനും ഭാഗ്യത്തിനാണു രക്ഷപ്പെട്ടത്.
ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ കാലപ്പഴക്കം പലപ്പോഴും അപകടഭീഷണിയാകുന്നുണ്ട്. ബസുകൾ സ്റ്റാൻഡിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് കോൺക്രീറ്റ് അടർന്ന് അപകടകരമായ രീതിയിൽ നിൽക്കാൻ തുടങ്ങിയിട്ട് തന്നെ മാസങ്ങളായി.
ഇതു നന്നാക്കാൻ നഗരസഭ ഇതുവരെ തയാറായിട്ടില്ല. അതിനിടയിലാണ് ഇരുമ്പു തൂൺ പൊട്ടി വീണുള്ള അപകടം.
മറിഞ്ഞുവീണ തൂൺ അപ്പോൾ തന്നെ ഇവിടെനിന്നു മാറ്റുകയും ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

